വിജയ് ദേവരകൊണ്ടയുടെ അര്ജുന് റെഡ്ഡി തെന്നിന്ത്യയില്‍ ഒന്നടങ്കം തരംഗമായി മാറിയ സിനിമയാണ്. അര്ജുന് റെഡ്ഡിക്ക് പിന്നാലെയാണ് സിനിമയുടെ ബോളിവുഡ് പതിപ്പായ കബീര്‍ സിങ് പുറത്തിറങ്ങിയിരുന്നത്. ഇപ്പോഴിതാ കബീര്‍ സിങ്ങിന് പിന്നാലെ സിനിമയുടെ തമിഴ് പതിപ്പും എത്തുകയാണ്. ചിയാന്‍ വിക്രമിന്റെ മകന് ധ്രുവ് നായകനാകുന്ന ആദിത്യ വര്‍മ്മയുടെ കിടിലന്‍ ട്രെയിലര്‍ സോഷ്യല്‍ മീഡിയയില്‍ പുറത്തിറങ്ങിയിരുന്നു.
ധ്രുവിന്റെ പ്രകടനം തന്നെയാണ് ട്രെയിലറില്‍ മുഖ്യ ആകര്‍ഷണമായിരിക്കുന്നത്. അര്ജുന് റെഡ്ഡിയുടെ സംവിധായകന് സന്ദീപ് റെഡ്ഡിയുടെ അസോസിയേറ്റായി പ്രവര്‍ത്തിച്ച ഗിരിസായ ആണ് ആദിത്യ വര്‍മ്മയുമായി എത്തുന്നത്. സംവിധായകന് ബാലയ്ക്ക് പകരമാണ് ഗിരിസായ ചിത്രത്തിലേക്ക് എത്തിയിരുന്നത്.
ബനിത സന്ധുവാണ് സിനിമയില്‍ ധ്രുവിന്റെ നായികാ വേഷത്തില്‍ എത്തുന്നത്. നടി പ്രിയ ആനന്ദും ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നു. ഇ ഫോര്‍ എന്റര്ടെയ്ന്മെന്റ്സിന്റെ ബാനറില്‍ മുകേഷ് മേഹ്ത്തയാണ് ആദിത്യ വര്‍മ്മ നിര്‍മ്മിച്ചിരിക്കുന്നത്. രവി കെ ചന്ദ്രന് ഛായാഗ്രഹണം നിര്‍വ്വഹിച്ച സിനിമയ്ക്ക് വിവേക് ഹര്ഷന് എഡിറ്റിങ് ചെയ്യുന്നു.
മോഹന്‍ലാല്‍ ഇല്ല, വോഗ് മാഗസിന്റെ തെന്നിന്ത്യയിലെ എറ്റവും വലിയ ഇതിഹാസങ്ങളുടെ ലിസ്റ്റില്‍ മമ്മൂട്ടി
നവംബര്‍ ഏട്ടിന് ആദിത്യ വര്‍മ്മ തിയ്യേറ്ററുകളിലേത്തുമെന്ന് അറിയുന്നു. ചിത്രത്തിന്റെതായി നേരത്തെ പുറത്തിറങ്ങിയ ആദ്യ ടീസര്‍ തരംഗമായി മാറിയിരുന്നു. തെലുങ്ക് പതിപ്പിനോട് നീതി പുലര്‍ത്തുന്ന രംഗങ്ങളായിരുന്നു ടീസറിലും കാണിച്ചിരുന്നത്. രധനാണ് സിനിമയ്ക്കു വേണ്ടി സംഗീതമൊരുക്കുന്നത്.