Back
Home » യാത്ര
റൊമാന്‍റിക്കാകാം..കറങ്ങാം ബാംഗ്ലൂരിൽ
Native Planet | 18th Oct, 2019 04:05 PM
 • കബ്ബൺ പാർക്ക്

  വലിയ ചിലവുകളില്ലാതെ, ഒരു ദിവസം മുഴുവനും നടന്നും മിണ്ടിയും നൂറുകണക്കിന് ആളുകളെ കണ്ടും ആരുടെയും ശല്യമില്ലാതെ സമാധാനമായി ഇരുന്നും ഒക്കെ സമയം ചിലവഴിക്കുവാൻ കബ്ബൺ പാർക്ക് തിരഞ്ഞെടുക്കാം. മുന്നൂറിലധികം ഏക്കർ സ്ഥലത്തായി സ്ഥിതി ചെയ്യുന്ന ഈ പാർക്ക് നഗരഹൃദയത്തിൽ തന്നെയാണുള്ളത്. ബാംഗ്ലൂരിന്‍റെ ശ്വാസകോശം എന്നു വിശേഷിപ്പിക്കുവാൻ സാധിക്കുന്ന ഇവിടം നിറയെ മരങ്ങളാണ്. ഇതിനിടയിലൂടെയുള്ള നൂറുകണക്കിന് ചെറിയ നടപ്പാതകൾ എത്ര നടന്നാലും തീരില്ല. ഇതു തന്നെയാണ് ഇവിടുത്തെ പ്രധാന ആകർഷണവും. ഇന്ന് ബാംഗ്ലൂരില്‍ ഏറ്റവും അധികം ആളുകൾ സന്ദർശിക്കുന്ന ഇടവും കൂടിയാണിത്.

  PC:Samson Joseph


 • കിറ്റി കോ, ലളിത് അശോക്

  കുറച്ച് പൈസ കൊടുത്ത് അടിച്ചു പൊളിക്കുവാൻ പറ്റിയ ഒരു പബ്ബാണ് മല്ലേശ്വരം ശേഷാദ്രിപുരത്തിനു സമീപത്തുള്ള ലളിത് അശോക് ഹോട്ടലിലെ കിറ്റി കോ പബ്ബ്. ആളുകൾക്ക് ഒരു പരിധിയും പരിമിതിയുമില്ലാതെ അടിച്ചു പൊളിക്കുവാനും സമയം ചിലവഴിക്കുവാനും ഇവിടെ സാധിക്കും. റൂഫ്ടോപ്പ് ടെറസും അവിടുത്തെ ആംബിയൻസുമാണ് ഇവിടേക്ക് കൂടുതലും ആളുകളെ ആകർഷിക്കുന്നത്. മ്യൂസികും പെർഫോമന്‍സും ഇവിടുത്തെ പ്രത്യേകതയാണ്.

  പാസ്പോർട്ട് കയ്യിലുണ്ടങ്കിലും അതിലെ പല കാര്യങ്ങളും നമ്മൾ ശ്രദ്ധിക്കാറില്ല എന്നു മാത്രമല്ല അവിചാരിതമായി പാസ്പോർട്ട് നഷ്ടപ്പെട്ടാൽ എന്താണ് ചെയ്യേണ്ടത് എന്നും പലർക്കും അറിയില്ല.


 • ഗ്രോവർ വൈൻയാർഡ്

  പ്രണയത്തിനൊപ്പം ചേർത്തു വായിക്കുവാൻ പറ്റിയ മറ്റൊന്നാണ് വീഞ്ഞും. അങ്ങനെ പ്രിയപ്പെട്ട ആളോടൊപ്പം വ്യത്യസ്തമായ ഒരു യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ഇവിടുത്തെ ഗ്രോവർ വൈൻ യാർഡ് തിരഞ്ഞെടുക്കാം. ഒട്ടേറെ വൈൻ യാർഡുകൾ ബാംഗ്ലൂരും പരിസരത്തുമായി കാണുവാൻ സാധിക്കുമെങ്കിലും കാഴ്ചകൾ കൊണ്ടും എത്തിപ്പെടുവാനുള്ള എളുപ്പം കൊണ്ടും ഗ്രോവറാണ് അനുയോജ്യം. ഫെബ്രുവരി മുതൽ മേയ് വരെയുള്ള വിളവെടുപ്പ് സമയമാണ് ഇവിടെ എത്തിപ്പെടുവാൻ ഏറ്റവും യോജിച്ച സമയം. ബാംഗ്ലൂർ സിറ്റിയിൽ നിന്നും 41 കിലോമീറ്ററാണ് ഇവിടേക്കുള്ളത്. നഗരത്തിന്റെ തിരക്കുകളിൽ നിന്നും മാറി ഉൾപ്രദേശങ്ങളിൽ കൂടിയുള്ള യാത്ര ഇതിന്‍റെ മറ്റൊരു ആകർഷണമാണ്.


 • ഗുഹാന്തര, കനകപുര റോഡ്

  ഇന്ത്യയിലെ ആദ്യത്തെ ഗുഹയ്ക്കകത്തുള്ള റിസോർട്ടാണ് കനകപുര റോഡിലുള്ള ഗുഹാന്തര റിസോർട്ട്. മറ്റൊരിടത്തും കിട്ടാത്ത സൗകര്യങ്ങളും സ്വകാര്യതയും ഒക്കെ ഉറപ്പുവരുത്തുന്ന ഗുഹാന്തര സന്ദർശിക്കുവാൻ പറ്റിയ ഇടമാണ്.ഈ ഭൂഗർഭ റിസോർട്ട് പ്രകൃതിയോട് ചേര്‍ന്ന് നിർമ്മിച്ചതാണ്. കാശ് കുറച്ചധികം ചിലവാകുമെങ്കിലും ലക്ഷ്വറി അനുഭവവവും വ്യത്യസ്മായ ആംബിയൻസും ഒക്കെ തേടുന്നവർക്ക് ഇവിടം തിരഞ്ഞെടുക്കാം.

  ഹോട്ടൽ മുറിയിൽ നിന്നും ഈ നാലു സാധനങ്ങൾ നിങ്ങൾക്കെടുക്കാം....പക്ഷേ ഈ ബാക്കി ആറു സാധനങ്ങൾ തീര്‍ച്ചയായും ഒഴിവാക്കണം


 • നന്ദി ഹിൽസ്

  ബാംഗ്ലൂരിൽ നിന്നും ഏറ്റവും അധികം ആളുകൾ തേടിപ്പോകുന്ന ഇടങ്ങളിലൊന്നാണ് നന്ദി ഹിൽസ്. സുഹൃത്തുക്കൾ വന്നാലും നാട്ടുകാർ വന്നാലും ഏതു കറക്കവും അവസാനം എത്തി നിൽക്കുക ഇവിടെയാണ്. ബാംഗ്ലൂരിൽ നിന്നും അറുപത് കിലോമീറ്ററിൽ താഴെ മാത്രം ദൂരമുള്ള ഇവിടം ഇന്ത്യയിലെ തന്നെ പ്രസിദ്ധമായ ഹിൽ സ്റ്റേഷനുകളിലൊന്നാണ്. സൂര്യോദയം മുതൽ സൂര്യാസ്തമയം വരെ കാണാനുള്ള ഇവിടേക്കുള്ള യാത്രയാണ് മറ്റൊരു ആകർഷണം.ഹെയർപിൻ വളവുകൾ താണ്ടിയുള്ള പോക്കും ഇറങ്ങി വരുന്ന കോടമഞ്ഞും ഒക്കെ ചേരുമ്പോൾ ഇതിലും മികച്ച ഒരു റൊമാന്‍റിക് ഡെസ്റ്റിനേഷൻ കാണില്ല.


 • വണ്ടർ ലാ

  കുറച്ച് സാഹസികതയും ആവേശവും ഒക്കെയുണ്ടെങ്കിൽ പ്രിയപ്പെട്ടവരുമായി വണ്ടർ ലായിലേക്കു പോകാം. വ്യത്യസ്തമായ റൈഡുകളും ആഘോഷങ്ങളും ഒക്കെയായി അടിച്ചുപൊളിക്കുവാൻ പറ്റിയ സ്ഥലമാണ് വണ്ടർ ലാ. വാട്ടർ സ്ലൈഡുകളും അഡ്വഞ്ചർ റൈഡുകളും ഒക്കെയായി കുടുംബത്തോടൊപ്പവും കുട്ടികൾക്കൊപ്പവും ഇവിടെ അടിച്ചുപൊളിക്കാം.

  ഭക്ഷണം...ഷോപ്പിങ്ങ്..അടിച്ചുപൊളിക്കൽ...ഇതാണ് ഗോവ

  സാധാരണ ഹോട്ടലല്ല ഇത്...രാത്രിയില്‍ ആത്മാവ് എത്തുമെങ്കിലും ഇവിടം പൊളിയാണ്!
ബാംഗ്ലൂര്‍! കേൾക്കുമ്പോൾ തന്നെ 'കൂൾ കൂൾ' ഫീലിങ്ങുള്ള ഇടങ്ങളിലൊന്ന്.... വഴിനീളെ തണൽ വിരിച്ചു നിൽക്കുന്ന മരങ്ങളും അതിനിടയിലെ പാർക്കും മെട്രോയും ഇടതടവില്ലാത്ത ട്രാഫിക്കും എല്ലാം ചേർന്ന് ഹൃദയത്തിൽ കയറിയ ഒരിടം. കാലാവസ്ഥയും ഭൂപ്രകൃതിയും കൊണ്ടു മാത്രമല്ല, അവസരങ്ങൾ കൊണ്ടും കാഴ്ചകൾ കൊണ്ടും മനസ്സിൽ ചേർത്തു വയ്ക്കുവാൻ പറ്റിയ ഇടം കൂടിയാണ് ബാംഗ്ലൂർ.

നഗരപരിധിയിലെ തന്നെ കാഴ്ചകൾ മാത്രമല്ല, കർണ്ണാടകയിലെ മിക്ക ഇടങ്ങളിലേക്കും പോകുവാൻ നല്ലൊരു ഹബ്ബാണ് ഇവിടമെന്നതാണ് സഞ്ചാരികളെ ഏറ്റവും ആകർഷിക്കുന്ന കാര്യം. എന്നാൽ പ്രിയപ്പെട്ടവരോടൊപ്പം ഒന്നു കറങ്ങാൻ കാത്തിരിക്കുന്നവർക്ക് പരീക്ഷിക്കുവാൻ പറ്റിയ ഇഷ്ടംപോലെ ഇടങ്ങൾ ബാംഗ്ലൂരിനു ചുറ്റുമുണ്ട്. റൊമാന്‍റിക് ഇടങ്ങളുടെ കാര്യത്തിൽ ബാംഗ്ലരിനെ വെല്ലുവാൻ മറ്റിടങ്ങളില്ല എന്നതാണ് മറ്റൊന്ന്. ഇതാ ബാംഗ്ലൂർ നഗരത്തിൽ നിന്നും അധികം അകലെയല്ലാതെ, എളുപ്പത്തിൽ പ്രിയപ്പെട്ടവർക്കൊപ്പം പോയി വരുവാൻ പറ്റിയ കുറച്ച് ഇടങ്ങൾ പരിചയപ്പെടാം...