Back
Home » യാത്ര
കുറഞ്ഞ ചിലവിൽ ലക്ഷ്വറി യാത്ര പോകാം..ഈ കാര്യങ്ങളൊന്ന് ശ്രദ്ധിച്ചാൽ മതി
Native Planet | 18th Oct, 2019 12:08 PM
 • ഓഫ്ബീറ്റ് സ്ഥലങ്ങൾ തിരഞ്ഞെടുക്കാം

  പീക്ക് സീസണിൽ പ്രശസ്തമായ ഇടങ്ങളിലേക്കുള്ള യാത്ര പോക്കറ്റ് കീറുമെന്ന കാര്യത്തിൽ ഒരു സംശയമില്ല.എന്നാൽ പോക്കറ്റ് കീറാതെയിരിക്കണമെങ്കിൽ ഒരു വഴിയുണ്ട്. യാത്രയുടെ ലക്ഷ്യം മാറ്റുക. അധികമൊന്നും പ്രശസ്തമല്ലാത്ത, കുറേയധികം ഇടങ്ങൾ നമ്മുടെ നാട്ടിലുണ്ട്. ഒത്തിരി ആളുകളൊന്നും എത്തിയിട്ടില്ലാത്ത ഇത്തരം ഇടങ്ങൾ പുതിയ അനുഭവം നല്കും എന്നു മാത്രമല്ല,വലിയ തിരക്കൊന്നുമില്ലാതെ അടിപൊളി കാഴ്ചകൾ കാണാനും കഴിയും. മാത്രമല്ല, മറ്റു സംസ്ഥാനങ്ങളിലേക്കുള്ള ഓഫ് ബീറ്റ് യാത്രകളാണെങ്കിൽ വലിയ തിരക്കൊന്നുമില്ലാത്ത റൂട്ടായിരിക്കും. അവിടേക്ക് വലിയ ചിലവില്ലാതെ പോയിവരുകയും ചെയ്യാം.

  PC: Anton Darius


 • ഓഫ് സീസണിൽ പോകാം

  സീസൺ സമയത്തുള്ള യാത്ര ചെലവേറിയതായിരിക്കും എന്നതിൽ സംശയങ്ങളൊന്നുമില്ല. ഹോട്ടലുകളിലും റസ്റ്റോറന്‍റുകളിലും തീപിടിച്ച വിലയായിരിക്കും ഭക്ഷണത്തിനും റൂമിനും. എന്നാൽ ഓഫ്സീസണിലാണെങ്കിൽ ഓഫറുകളും ഡിസ്കൗണ്ടുകളും ഒക്കെ കൊണ്ട് വിലക്കുറവിന്‍റെ പൂരവും. പിന്നെയും മെച്ചങ്ങൾ ഒരുപാടുണ്ട് ഓഫ് സീസൺ യാത്രയ്ക്ക്. കാഴ്ചകൾ കാണാനും വലിയ തിരക്കില്‍പെട്ട് യാത്രയുടെ സുഖം കളയാതിരിക്കുവാനും ഒക്കെ ഏറ്റവും നല്ലത് ഓഫ്സീസണിലെ യാത്രയാണ്. ഓണ്‍ലൈനില്‍ ബുക്ക് ചെയ്യുമ്പോഴും ധാരാളം ഓഫറുകൾ ലഭിക്കും. അത് നോക്കി ബുക്ക് ചെയ്താൽ പിന്നെയും ലാഭം!

  പാസ്പോട്ടിലെ തലവേദന ഒഴിവാക്കാം...പണവും സമയവും ലാഭിക്കാം..


 • പ്ലാനിങ്ങ്

  കാശെറിഞ്ഞുള്ള യാത്രയല്ലാത്തുകൊണ്ട് ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഒരുപാടുണ്ട്. തോന്നുന്നതുപോലെ, യാത്ര ചെയ്താാൽ പണി പാളുമെന്ന കാര്യത്തിൽ ഒരു തരി പോലും സംശയം വേണ്ട. പെട്ടന്ന് തീരുമാനിച്ചുള്ള യാത്രയാണെങ്കിലും കുടുംബവുമായി ചേർന്നുള്ള യാത്രയാണെങ്കിലും ചെലവ് വിചാരിച്ചിടത്ത് നിൽക്കില്ല. അതുകൊണ്ടു തന്നെ ഇത്തരം അവസരങ്ങളിൽ പ്ലാനിങ്ങ് മാത്രമാണ് ഏക വഴി. യാത്ര പുറപ്പെടുന്ന സമയം മുതൽ താമസിക്കേണ്ട ഹോട്ടലും ഭക്ഷണം കഴിക്കുവാനായി നിർത്തേണ്ട ഇടങ്ങളും കയ്യിൽ കരുതേണ്ട സാധനങ്ങളും ഒക്കെ മുൻകൂട്ടി തന്നെ പ്ലാന്‍ ചെയ്യണം. മാത്രമല്ല, എത്ര ചെറിയ യാത്രയാണെങ്കിൽ പോലും ട്രാവൽ ഇൻഷുറൻസ് എടുക്കുവാൻ മറക്കേണ്ട.

  യാത്രയിൽ ഒഴിവാക്കരുത് ട്രാവൽ ഇൻഷുറൻസ്...കാരണം ഇങ്ങനെ!
  https://malayalam.nativeplanet.com/travel-guide/importance-of-travel-insurance-003891.html


 • ഓൺലൈനിൽ ഭാഗ്യം നോക്കാം

  മിക്കവരും വിചാരിക്കുന്നത് ഓൺലൈനിലെ ട്രാവൽ ബുക്കിങ്ങ് എന്നാൽ പറ്റിക്കുന്ന പരിപാടിയാണ് എന്നാണ്. എന്നാൽ ശ്രദ്ധിച്ച്, കുഴികളിലൊന്നും ചാടാതെ ഇന്റർനെറ്റ് നോക്കാനറിയാമെങ്കിൽ കുറഞ്ഞ ചിലവിൽ ഓഫറുകളും ഡിസ്കൗണ്ടുകളും ഒക്കെയായി ടിക്കറ്റും റൂമും ഒക്കെ ബുക്ക് ചെയ്യാം. കൂപ്പണുകളും ഡിസ്കൗണ്ടും ഒക്കെ നോക്കി ചെയ്യുകയാമെങ്കിൽ ലാഭം പിന്നെയും കൂടും. എന്നാൽ മുൻപ് പോയിട്ടുള്ളവവർ കൊടുത്തിട്ടുള്ള റിവ്യൂവും റേറ്റിങ്ങും ഒക്കെ നോക്കി വേണം റൂം തിരഞ്ഞെടുത്ത് ബുക്ക് ചെയ്യുവാൻ.


 • ഡിസ്കൗണ്ടുകൾ ഉപയോഗപ്പെടുത്താം

  ചില ഇടങ്ങളിൽ ടിക്കറ്റും റൂമും ഒക്കെ ബുക്ക് ചെയ്യുമ്പോൾ വിദ്യാർഥികൾക്കും വയോജനങ്ങൾക്കും ഒക്കെ പ്രത്യേക കിഴിവുകൾ നല്കാറുണ്ട്. മിക്കപ്പോഴും അതിനാവശ്യമായി വരിക തിരിച്ചറിയൽ കാർഡ് മാത്രമായിരിക്കും. വിദേശത്തും മറ്റും പോകുമ്പോൾ മിക്കയിടങ്ങളിലും വിദ്യാർഥികൾക്ക് കിഴിവ് ലഭിക്കാറുണ്ട്.
  ഇത്തരം ചില ചെറിയ കാര്യങ്ങൾ ശ്രദ്ധിച്ചാൽ തീരെ കുറഞ്ഞ ചിലവിൽ ഒരു ലക്ഷ്വറി യാത്ര തന്നെ നടത്താം!

  ട്രെയിൻ വൈകിയാൽ യാത്രക്കാർക്ക് പണം റെയിൽവേ അങ്ങോട്ട് നല്കും -സ്വകാര്യ ട്രെയിൻ വിശേഷങ്ങളിതാ

  എയർപോർട്ടിലെ സുരക്ഷാ പരിശോധനക്കായി സമയം കളയേണ്ട..ഈ കാര്യങ്ങള്‍ അറിഞ്ഞാൽ എളുപ്പത്തിൽ തീർക്കാം
അടിച്ച് പൊളിച്ച് ഒരു യാത്ര പോകണമെന്നാണ് ആഗ്രഹമെങ്കിലും കയ്യിലെ പണം അത്രയധികം എത്താത്തതുകൊണ്ട് ഉള്ളതുകൊണ്ട് ഓണം പോലെയായിരിക്കും മിക്കവർക്കും യാത്രകളെല്ലാം. അനാവശ്യമായ ചിലവുകളെല്ലാം മാറ്റി, അത്യാവശ്യം നോക്കിയും കണ്ടുമൊക്കെ പോയിതീർക്കുന്ന യാത്രകൾ. എന്നാൽ ചില കാര്യങ്ങൾ ശ്രദ്ധിച്ചാൽ കുറഞ്ഞ ചിലവില്‍ ഒരു ആഡംഹര യാത്ര തന്നെ പോകാം. പക്ഷേ, അതിനായി ചില കാര്യങ്ങൾ മുൻകൂട്ടി പ്ലാൻ ചെയ്യണമെന്നു മാത്രം. ഇതാ ബജറ്റ് ചിലവിൽ സൗകര്യങ്ങളും ചിലവും ഒട്ടും കുറയ്ക്കാതെ എങ്ങനെ ഒരു യാത്ര പോകാം എന്നു നോക്കാം...