Back
Home » Business
ഒരു ദിവസത്തെ ഇടിവിന് ശേഷം സ്വർണ വില വീണ്ടും കൊടുമുടിയിലേയ്ക്ക്
Good Returns | 23rd Oct, 2019 11:44 AM
  • ചരിത്ര വില

    ഇന്നലെ ഗ്രാമിന് 3,540 രൂപയും പവന് 28,320 രൂപയുമായിരുന്നു നിരക്ക്. സെപ്റ്റംബര്‍ നാലിനാണ് ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന നിരക്ക് സ്വര്‍ണത്തിന് രേഖപ്പെടുത്തിയത്. ഗ്രാമിന് 3,640 രൂപയും പവന് 29,120 രൂപയുമായിരുന്നു നിരക്ക്. ഇന്ത്യയിൽ സ്വർണ്ണ വില ഈ വർഷം 20% ഉയർന്നു. ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യയിൽ വില കൂടിയ നിലയിലാണെങ്കിൽ സ്വർണത്തിന്റെ വിൽപ്പന ഈ മാസം ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.


  • എംഎസിഎക്സിലും വില ഉയർന്നു

    തുടർച്ചയായ മൂന്ന് ദിവസത്തെ ഇടിവിന് ശേഷം എംസിഎക്സിൽ സ്വർണ്ണ ഫ്യൂച്ചേഴ്സ് വില 10 ഗ്രാമിന് 0.43 ശതമാനം ഉയർന്ന് 38,044 രൂപയിലെത്തി. എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോഗ്രാമിന് 0.46 ശതമാനം ഉയർന്ന് 45,382 രൂപയിലുമെത്തി.

    ഇനി ആളുകൾക്ക് സ്വർണം വേണ്ട, സ്വർണത്തേക്കാൾ ഡിമാൻഡ് വെള്ളിയ്ക്ക്


  • ആഗോള വിപണി

    ആഗോള വിപണിയിൽ സ്വർണ വില 0.1 ശതമാനം ഉയർന്ന് ഔൺസിന് 1,489.07 ഡോളറിലെത്തി. വെള്ളി നിരക്ക് 0.2 ശതമാനം ഇടിഞ്ഞ് 17.49 ഡോളറിലെത്തി. യുഎസും ചൈനയും തമ്മിലുള്ള വ്യാപാര ചർച്ചകളിൽ ചില പുരോഗതികളുള്ളത് സ്വർണത്തിന് ​ഗുണം ചെയ്യുമെന്നാണ് വിവരം. യുഎസ് ഫെഡറൽ റിസർവ് ഈ മാസം അവസാനം നിരക്ക് കുറയ്ക്കുമെന്ന പ്രതീക്ഷയും സ്വർണ വിലയെ പിന്തുണച്ചതായി വിശകലന വിദഗ്ധർ പറയുന്നു.

    സ്വർണ ബോണ്ട് വേണോ? ഇന്ന് മുതൽ വാങ്ങാം, ആഭരണം വാങ്ങുന്നതിനേക്കാൾ ലാഭം


  • സ്വർണ ബോണ്ട് സബ്സ്ക്രിപ്ഷൻ

    ഇന്ത്യയിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 3,835 രൂപ ഇഷ്യു വിലയിൽ പുതിയ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ തിങ്കളാഴ്ച്ച ആരംഭിച്ചു. 25 വരെ സ്വ‍ർണ ബോണ്ടുകൾ വാങ്ങാവുന്നതാണ്. ഓൺ‌ലൈനായി അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക്, ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.

    ജൂവലറിക്കാർക്ക് പണി കിട്ടും; ഇനി ബിഐഎസ് ഹോൾമാർക്കിംഗ് നിർബന്ധം




ഒരാഴ്ച്ചയ്ക്ക് ശേഷം ഇന്നലെ കുത്തനെ താഴേയ്ക്ക് പോയ സ്വ‍ർണ വില ഇന്ന് വീണ്ടും ഉയർന്നു. ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയാണ് ഇന്ന് വീണ്ടും സ്വർണത്തിന് രേഖപ്പെടുത്തിയിരിക്കുന്നത്. ഗ്രാമിന് 3,560 രൂപയും പവന് 28,480 രൂപയുമാണ് സംസ്ഥാനത്തെ ഇന്നത്തെ സ്വര്‍ണ നിരക്ക്. ഗ്രാമിന് 20 രൂപയും പവന് 160 രൂപയുമാണ് ഇന്ന് കൂടിയത്.

malayalam.goodreturns.in