Back
Home » വാര്ത്ത
ഐഎന്‍എക്സ് മീഡിയ കേസ്: ഊഹാപോഹങ്ങളുടെ പേരില്‍ ചിദംബരത്തിന് ജാമ്യം നിഷേധിക്കാനാവില്ലെന്ന്‍ സുപ്രീം കോടതി
Anweshanam | 22nd Oct, 2019 09:50 PM
ന്യൂഡല്‍ഹി: ഐഎന്‍എക്സ് മീഡിയ കേസില്‍ സിബിഐ ഉന്നയിക്കുന്ന വെറും ഊഹാപോഹങ്ങളുടെ പേരില്‍ മുന്‍ കേന്ദ്രമന്ത്രി പി.ചിദംബരത്തിന് ജാമ്യം നിഷേധിക്കാനാവില്ലെന്ന്‍ സുപ്രീം കോടതി. കേസില്‍ ഇന്നാണ് സുപ്രീം കോടതി ചിദംബരത്തിന് ജാമ്യം അനുവദിച്ചത്.

ജാമ്യം ലഭിച്ചാല്‍ ചിദംബരം സാക്ഷികളെ സ്വാധീനിക്കാന്‍ ശ്രമിച്ചേക്കുമെന്ന് സിബിഐ ജാമ്യാപേക്ഷയെ എതിര്‍ത്തുകൊണ്ട് കോടതിയില്‍ പറഞ്ഞിരുന്നു. എന്നാല്‍ ചിദംബരം സാക്ഷികളെ സ്വാധീനിക്കുമെന്ന ആരോപണത്തിന് യൊതൊരു തെളിവും ഹാജരാക്കാന്‍ സിബിഐയ്ക്ക് സാധിച്ചിട്ടില്ലെന്ന് ജസ്റ്റിസ് ആര്‍. ഭാനുമതി അധ്യക്ഷയായ ബെഞ്ച് ചൂണ്ടിക്കാട്ടി.

സി.ബി.ഐ. രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് സുപ്രീംകോടതി ചൊവ്വാഴ്ച ജാമ്യം അനുവദിച്ചത്. നിലവില്‍ ഐ.എന്‍.എക്സ്. മീഡിയ കേസിലെ കള്ളപ്പണം വെളുപ്പിക്കലുമായി ബന്ധപ്പെട്ട കേസില്‍ എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റിന്റെ കസ്റ്റഡിയിലാണ് ചിദംബരം.