Back
Home » വാര്ത്ത
മുന്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം കെ സി രാമമൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു
Anweshanam | 22nd Oct, 2019 09:58 PM
ബംഗളൂരു : മുന്‍ കോണ്‍ഗ്രസ് രാജ്യസഭാ അംഗം കെ സി രാമമൂര്‍ത്തി ബിജെപിയില്‍ ചേര്‍ന്നു. കര്‍ണ്ണാടകയിലെ ബിജെപി ജനറല്‍ സെക്രട്ടറിമാരായ ഭൂപേന്ദര്‍ യാദവ്, അരുണ്‍ സിംഗ് എന്നിവര്‍ രാമമൂര്‍ത്തിയെ പാര്‍ട്ടിയിലേക്ക് സ്വാഗതം ചെയ്തു.

ഒക്ടോബര്‍ 16 നാണ് രാമമൂര്‍ത്തി തന്റെ രാജ്യസഭാ അംഗത്വം രാജി വെച്ചത്. രാജ്യ സഭാ സ്പീക്കര്‍ വെങ്കയ്യ നായിഡുവാണ് രാമമൂര്‍ത്തിയുടെ രാജി അംഗീകരിച്ചത്. രാജി സമയത്തു തന്നെ അദ്ദേഹം ബിജെപിയില്‍ ചേരുമെന്ന് അറിയിച്ചിരുന്നു. 

കോണ്‍ഗ്രസ് രാജ്യസഭാ അംഗങ്ങളായ ഭുവനേശ്വര്‍ കലിത, സജ്ഞയ് സിംഗ് എന്നിവര്‍ രാജ്യസഭാ അംഗത്വം രാജിവെച്ചിരുന്നു. ഇതിന് പിന്നാലെയാണ് രാമമൂര്‍ത്തിയും രാജി വെച്ചത്.