Back
Home » വിനോദം
ശ്രീകുമാര്‍ മേനോനെ രൂക്ഷമായി വിമര്‍ശിച്ച് ഭാഗ്യലക്ഷ്മി
Anweshanam | 22nd Oct, 2019 04:46 PM
സംവിധായകന്‍ ശ്രീകുമാര്‍ മേനോനെ രൂക്ഷമായി വിമര്‍ശിച്ച് നടിയും ഡബ്ബിംഗ് ആര്‍ട്ടിസ്റ്റുമായ ഭാഗ്യലക്ഷ്മി. ഫെയ്സ്ബുക്കിലൂടെയാണ് ഭാഗ്യലക്ഷ്മി ശ്രീകുമാര്‍ മേനോനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയിരിക്കുന്നത്.

തന്നെ അപമാനിക്കുകയും അപായപ്പെടുത്താന്‍ ശ്രമിക്കുകയും ചെയ്യുന്നുവെന്ന് കാണിച്ച് ശ്രീകുമാര്‍ മേനോനെതിരെ നടി മഞ്‍ജുവാര്യര്‍ പരാതി നല്‍കുകയും അതിന് പിന്നാലെ മഞ്‍ജുവിനെതിരെ ഫെയ്‍സ്ബുക്ക് പോസ്റ്റുമായി ശ്രീകുമാര്‍ മേനോന്‍ രംഗത്തുവരികയും ചെയ്ത വിഷയത്തിലാണ് ഭാഗ്യലക്ഷ്മിയുടെ പ്രതികരണം.

നിങ്ങളുടെ അന്തസ്സില്ലായ്മ ബോധ്യപ്പെട്ടതുകൊണ്ടുതന്നെയാവണം അവര്‍ നിങ്ങളുടെ സൌഹൃദം ഉപേക്ഷിച്ചിട്ടുണ്ടാവുക എന്നും, മഞ്‍ജുവാര്യരെ രണ്ടാമത് അഭിനയരംഗത്തേക്ക് കൊണ്ടുവരിക വഴി അവരുടെ പ്രശസ്തി നിങ്ങള്‍ മുതലെടുക്കുകയായിരുന്നുവെന്നും ഭാഗ്യലക്ഷ്മി കുറിപ്പിലൂടെ വിമര്‍ശനമുയര്‍ത്തുന്നുണ്ട്.