Back
Home » യാത്ര
ബക്കറ്റ് ലിസ്റ്റിൽ ഇനി സിയാച്ചിനും..ധീരകഥകളിലെ നാടിനെ കണ്ടറിയാം
Native Planet | 22nd Oct, 2019 02:00 PM
 • കഥകളിലെ സിയാച്ചിൻ

  കാലങ്ങളോളം ഭൂപടത്തിൽ കണ്ടും വാർത്തകളിൽ നിറഞ്ഞും മാത്രം പരിചയമുണ്ടായിരുന്ന സിയാച്ചിൻ സഞ്ചാരികൾക്ക് എത്തിപ്പിടിക്കാവുന്ന ഇടമായി മാറുവാൻ ഇനി അധിക താമസമില്ല. സിയാച്ചിൻ സഞ്ചാരികൾക്കായി തുറന്ന് കൊടുക്കുന്നതോടെ ഇവിടം ലോകത്തിന്‍റെ തന്നെ ശ്രദ്ധാകേന്ദ്രമായി മാറുമെന്ന കാര്യത്തിൽ സംശയമില്ല. തണുത്തുറഞ്ഞ മഞ്ഞിൽ രാജ്യത്തിനൊപ്പം സ്വന്തം ജീവനും സംരക്ഷിക്കുവാൻ പെടാപ്പാട് പെടുന്ന സൈനികരുടെ കഥകളിലാണ് സിയാച്ചിൻ ഏറെയും വന്നിരുന്നത്. പോരാട്ടത്തിന്‍റേതല്ലാത്ത കഥകൾ സിയാച്ചിനു പറയാനില്ല എന്നു തന്നെ പറയാം.

  PC:NASA


 • സിയാച്ചിനെന്നാൽ

  സിയാച്ചിൻ എന്നു കേൾക്കുമ്പോൾ തന്നെ മഞ്ഞുമൂടിക്കിടക്കുന്ന ഇടമാണ് മനസ്സിലെത്തുക. എന്നാൽ യഥാർഥത്തിൽ സിയാച്ചിൻ എന്ന വാക്കിന് ഈ മഞ്ഞുമായി യാതൊരു ബന്ധവുമില്ല. ഹിമാലയ താഴ്വരയിലെ കാട്ടുപൂക്കളിൽ നിന്നുമാണ് സിയാച്ചിന് ഈ പേരു കിട്ടുന്നത് എന്നതാണ് മറ്റൊരു യാഥാർഥ്യം. സിയാച്ചിൻ എന്ന വാക്കിന്റെ അര്‍ഥം കാട്ടുറോസാപ്പൂക്കളുടെ ഇടം എന്നാണ്. മൈനസ് 50 ഡിഗ്രി വരെ ഇവിടെ താപനില എത്താറുണ്ട്.

  PC:Haseeb97


 • ഓപ്പറേഷൻ മേഘദൂത്

  ലോകത്തിലെ ഏറ്റവും ഉയരം കൂടിയ യുദ്ധ ഭൂമി എന്നു പറയുന്നതിനു മുൻപേ അല്പം ചരിത്രം കൂടി വേണ്ടിവരും. ഇന്ത്യയും പാക്കിസ്ഥാനും തമ്മിലുള്ള പിടിച്ചടക്കലുകളും യുദ്ധങ്ങളും ഇന്നും നിലയ്ക്കാത്ത ഒരിടമാണ് സിയാച്ചിൻ. 1972ലെ ഷിംല കരാറിൽ ഇന്ത്യയും പാക്കിസ്ഥാനും സിയാച്ചിനെ പരാമർശിച്ചിരുന്നില്ല. എന്നാൽ പിന്നീട് ഇരു രാജ്യങ്ങളും സിയാച്ചിനു വേണ്ടി അവകാശം ഉന്നയിച്ചപ്പോഴാണ് ഇവിടം ഒരു തർക്കഭൂമിയായി മാറുന്നത്. പിന്നീട്
  1984 ൽ ഓപ്പറേഷൻ മേഘദൂതിലൂടെയാണ് ഇന്ത്യ പാക്കിസ്ഥാന്റെ കയ്യിൽ നിന്നും സിയാച്ചിൽ ഗ്ലേസിയറിന്‍റെ പൂർണ്ണ നിയന്ത്രണം കരസ്ഥമാക്കുന്നത്. പിന്നീടിങ്ങോട്ട് ഇന്ത്യയിലായിട്ടും ഇന്ത്യക്കാർക്ക് വിലക്കപ്പെട്ട ഒരിടമായിരുന്നു സിയാച്ചിൻ എന്നു പറയാം. വളരെ ചുരുക്കം പത്രപ്രവർത്തകർക്കും പര്യവേക്ഷകർക്കും മാത്രമായിരുന്നു ഇവിടേക്ക് പ്രവേശനം അനുവദിച്ചിരുന്നത്. കരസേനയുടെ കതന്ന നിയന്ത്രണത്തിലുള്ള ഇവിടം ജീവൻ പണയം വെച്ചാണ് സൈനികർ സംരക്ഷിക്കുന്നത്.

  PC:Haseeb97


 • സിയാച്ചിൻ ബേസ് ക്യാംപ് മുതൽ കുമാർ പോസ്റ്റ് വരെ

  സിയാച്ചിൻ ഗ്ലേസിയറിന്‍റെ ഒരു ഭാഗം മാത്രമാണ് സഞ്ചാരികൾക്ക് അനുവദിച്ചിരിക്കുന്നത്. 11,000 അടി മുകളിലുള്ള സിയാച്ചിൻ ബേസ് ക്യാംപ് മുതൽ 5,000 അടി മുകളിലെ കുമാർ പോസ്റ്റ് വരെ സഞ്ചാരികൾക്കു പോകുവാൻ അനുമതിയുണ്ട്.


 • കുമാർ പോസ്റ്റ്

  സിയാച്ചിൻ ഗ്ലേസിയറിലേക്കുള്ള ഒരിടത്താവളമാണ് കുമാർ പോസ്റ്റ്. സിയാച്ചിനിൽ ആദ്യമായി കാലുകുത്തിയ കേണൽ നരീന്ദർ കുമാർ എന്നൊരു സൈനികനായിരുന്നു. സിയാച്ചിനിലെ അതിർത്തി സംബന്ധിച്ച് സൈന്യത്തിന് തന്ത്രപ്രധാനമായ വിവരങ്ങള്‍ നല്കിയ അദ്ദേഹത്തിനോടുള്ള ബഹുമാന സൂചകമായാണ് ഇടത്താവളത്തിന് കുമാർ പോസ്റ്റ് എന്ന പേരു നല്കിയിരിക്കുന്നത്.

  PC:S8isfi


 • ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി

  ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി എന്ന വിശേഷണവും സിയാച്ചിനുണ്ട്. ഇത് കൂടാതെ ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഹെലിപ്പാഡും സിയാച്ചിനിലാണുള്ളത്.

  PC:Haseeb97


 • സഞ്ചാരികളെത്തിയാൽ

  ജീവന് പണയംവെച്ചും രാജ്യത്തെ സംരക്ഷിക്കുന്ന പട്ടാളക്കാരുടെ ദുരിതങ്ങൾ നേരിട്ടറിയുവാൻ ഒരവസരമായിരിക്കും ഇവിടേക്കുള്ള യാത്ര. ടൂറിസത്തിന്റെ അനന്തമായ സാധ്യതകൾ ഉപയോഗപ്പെടുത്തുവാൻ പറ്റുന്ന ഒരിടംകൂടിയായി സിയാച്ചിൻ മാറും എന്നതിൽ സംശയമില്ല. സൈന്യത്തിന്റെ കനത്ത മേൽ‌നോട്ടത്തിൽ ജീവൻ പണയംവെച്ചുള്ള യാത്രയായിരിക്കും ഇവിടേക്ക്. കൊടും തണുപ്പിൽ ഓക്സിജൻ ലഭ്യത കുറഞ്ഞ ഇടത്തുകൂടി സഞ്ചരിക്കുന്നതിന്റെ ബുദ്ധിമുട്ടുകൾ നേരിടേണ്ടി വരും. ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി വിനോദ സഞ്ചാരികൾക്ക് തുറന്നു കൊടുക്കുന്നതോടെ ലോകശ്രദ്ധയാകർഷിക്കുന്ന ഇടമായി ഇവിടം മാറും. ലോക സഞ്ചാര ഭൂപടത്തിലെ പുതിയൊരു അധ്യായമായിരിക്കും ഇവിടം. • ഭൂമിയുടെ മൂന്നാം ദ്രുവം

  ആർട്ടികും അന്‍റാർട്ടിക്കും കഴിഞ്ഞാൽ ഭൂമിയുടെ മൂന്നാം ദ്രുവം എന്നാണ് സിയാച്ചിൻ ഗ്ലേസിയർ അഥവാ സിയാച്ചിൽ ഹിമാനിയെ വിശേഷിപ്പിക്കുന്നത്. ഹിമാലയൻ മലനിരകളിൽ കാരക്കോറം എന്ന പർവ്വത നിരയോട് ചേർന്നാണ് ഇത് സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽ നിന്ന് 5753 മീറ്റർ (18,875 അടി) ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇതിന് എഴുപത് കിലോമീറ്റർ നീളമുണ്ട്.


 • പോകുന്നതിനു മുൻപ് അറിയുവാൻ

  നോർത്തേൻ ലഡാക്കിനും പടിഞ്ഞാറൻ കാരക്കോണം റേഞ്ചിനോടും ചേർന്നാണ് സിയാച്ചിൻ ഗ്ലേസിയർ സ്ഥിതി ചെയ്യുന്നത്. ഇന്ത്യൻ ബേസ് ക്യാംപിൽ നിന്നും 10 മൈൽ അകലെയുള്ള വാർഷിയാണ് ഏറ്റവും അടുത്തുള്ള ജനവാസമുള്ള ഗ്രാമം.


  ചൈനയും പാക്കിസ്ഥാനും ഒന്നിച്ചപ്പോൾ ഇന്ത്യയെ ഔട്ടാക്കിയ കാരക്കോറം ഹൈവേ

  ചൈനയ്ക്ക് പോലും പേടിയാണ് അരുണാചലിലെ ഈ ഗ്രാമത്തെ...!!

  ഇന്ത്യക്കാര്‍ക്ക് പ്രവേശനമില്ലാത്ത ഇന്ത്യയിലെ ഒന്‍പതിടങ്ങള്‍

  Read more at:
തണുത്തുറഞ്ഞു കിടക്കുന്ന മഞ്ഞിന്റെ മരുഭൂമി...ലോകത്തിലെ ഏറ്റവും ഉയരത്തിലുള്ള യുദ്ധഭൂമി... അതിർത്തി കാക്കുന്ന പട്ടാളക്കാരുടെ കഥകളിലൂടെ പരിചയപ്പെട്ട ഈ നാട് ഇനി സഞ്ചാരികൾക്കും സ്വന്തം. ഇനി വരാൻ പോകുന്ന യാത്രകളുടെ കൊതിപ്പിക്കുന്ന ബക്കറ്റ് ലിസ്റ്റിലേക്ക് ഇനി സിയാച്ചിന്റെ വരവാണ്. മഞ്ഞിൽ പൊതിഞ്ഞ്,മഞ്ഞിലലിയുന്ന ഈ നാട് ഇനി സഞ്ചാരികളുടെ സ്വർഗ്ഗമാക്കി മാറ്റുവാനുള്ള തീരുമാനത്തിന് പച്ചക്കൊടി കാണിച്ചിരിക്കുന്നത് കേന്ദ്ര സര്‍ക്കാരാണ്. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി രാജ്നാഥ് സിങാണ് സിയാച്ചിൻ വിനോദ സഞ്ചാരികള്‍ക്കായി തുറന്നു കൊടുക്കുന്നത് സംബന്ധിച്ച പ്രഖ്യാപനം നടത്തിയത്. കരസേനയുടെ നിയന്ത്രണത്തിലുള്ള സിയാച്ചിനിന്റെ പ്രത്യേകതകളും വിശേഷങ്ങളും വായിക്കാം...