Back
Home » Business
ഒരാഴ്ച്ചയ്ക്ക് ശേഷം സ്വർണ വില ഇന്ന് കുത്തനെ താഴേയ്ക്ക്
Good Returns | 22nd Oct, 2019 11:26 AM
  • സെപ്റ്റംബറിലെ വില

    കഴിഞ്ഞ മാസത്തെ ഏറ്റവും കുറഞ്ഞ വില 27680 രൂപയാണ്. സ്വർണത്തിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയർന്ന വില രേഖപ്പെടുത്തിയതും സെപ്റ്റംബറിലായിരുന്നു. സെപ്റ്റംബർ നാലിന് രേഖപ്പെടുത്തിയ 29120 രൂപയാണ് സ്വർണത്തിന്റെ റെക്കോർഡ് വില. ദീപാവലിയോട് അനുബന്ധിച്ച് ഇന്ത്യയിൽ വില കൂടിയ നിലയിലാണെങ്കിൽ സ്വർണത്തിന്റെ വിൽപ്പന ഈ മാസം ഉയരാൻ സാധ്യതയുണ്ടെന്നാണ് വ്യാപാരികളുടെ വിലയിരുത്തൽ.

    ദീപാവലിയ്ക്ക് സ്വർണം വാങ്ങാനിരിക്കുന്നവർ സൂക്ഷിക്കുക; ഇക്കാര്യങ്ങൾ ഒരിയക്കലും ചെയ്യരുത്


  • എംസിഎക്സിലും ഇടിവ്

    എം‌സി‌എക്‌സിൽ സ്വർണ്ണ ഫ്യൂച്ചർ വില ഇന്ന് 10 ഗ്രാമിന് 0.17 ശതമാനം ഇടിഞ്ഞ് 38,025 രൂപയിലെത്തി. തുടർച്ചയായ രണ്ടാം ദിവസമാണ് വിലയിടിയുന്നത്. കഴിഞ്ഞ മാസം പുതിയ ഉയരങ്ങളിലെത്തിയ ശേഷം സ്വർണ വില പിന്നീട് താഴേയ്ക്ക് പോകുകയായിരുന്നു. എന്നാൽ എംസിഎക്‌സിലെ സിൽവർ ഫ്യൂച്ചറുകൾ കിലോഗ്രാമിന് 0.54 ശതമാനം ഉയർന്ന് 45,700 രൂപയിലെത്തി. കഴിഞ്ഞ മാസത്തെ ഏറ്റവും ഉയർന്ന നിരക്കുകളിൽ നിന്ന് വെള്ളി വില കുത്തനെ ഇടിഞ്ഞിട്ടുണ്ട്.

    സ്വർണം വാങ്ങുന്നവരും വിൽക്കുന്നവരും സൂക്ഷിക്കുക; നിങ്ങൾ നൽകേണ്ട നികുതി ഇങ്ങനെ


  • ആഗോള വിപണി

    ആഗോള വിപണിയിൽ സ്വർണ വില ഔൺസിന് 1,492.04 ഡോളറായി ഉയർന്നു. യുഎസ്-ചൈന വ്യാപാര ചർച്ചകളിലെയും ബ്രെക്സിറ്റിലെയും സംഭവവികാസങ്ങൾക്കായി കാത്തിരിക്കുകയാണ് ഇപ്പോൾ നിക്ഷേപകർ. യുഎസ് ഫെഡറൽ റിസർവും മാസാവസാനം യോ​ഗം ചേരും. ഇതും സ്വർണ വിലയെ ബാധിക്കാനിടയുണ്ട്. വെള്ളി വില ഇന്ന് കുത്തനെ ഉയർന്ന് ഔൺസിന് 17.72 ഡോളറിലെത്തി.

    ഇനി ആളുകൾക്ക് സ്വർണം വേണ്ട, സ്വർണത്തേക്കാൾ ഡിമാൻഡ് വെള്ളിയ്ക്ക്


  • സ്വർണ ബോണ്ട് സബ്സ്ക്രിപ്ഷൻ

    ഇന്ത്യയിൽ ഒരു ഗ്രാം സ്വർണ്ണത്തിന് 3,835 രൂപ ഇഷ്യു വിലയിൽ പുതിയ സോവറിൻ ഗോൾഡ് ബോണ്ടുകളുടെ സബ്‌സ്‌ക്രിപ്‌ഷൻ ഇന്നലെ ആരംഭിച്ചു. ഓൺ‌ലൈനായി അപേക്ഷിക്കുകയും ഡിജിറ്റൽ മോഡ് വഴി പണമടയ്ക്കുകയും ചെയ്യുന്ന നിക്ഷേപകർക്ക്, ഒരു ഗ്രാമിന് 50 രൂപ കിഴിവ് ലഭിക്കും.




ഒരാഴ്ച്ചയ്ക്ക് ശേഷം സംസ്ഥാനത്ത് ഇന്ന് സ്വർണ വില കുത്തനെ ഇടിഞ്ഞു. പവന് 160 രൂപയും ​ഗ്രാമിന് 20 രൂപയുമാണ് ഇന്ന് കുറഞ്ഞിരിക്കുന്നത്. ഒരു പവന്റെ ഇന്നത്ത വില 28320 രൂപയാണ്. ഒരു ​ഗ്രാമിന് 3540 രൂപയ്ക്കാണ് വ്യാപാരം പുരോ​ഗമിക്കുന്നത്. കഴിഞ്ഞ ഏഴ് ദിവസമായി സംസ്ഥാനത്ത് സ്വർണ വില മാറ്റമില്ലാതെ തുടരുകയായിരുന്നു. മാത്രമല്ല ഈ മാസത്തെ ഏറ്റവും ഉയർന്ന വിലയായ പവന് 28,480 രൂപയ്ക്കാണ് ഈ ഏഴ് ദിവസം വ്യാപാരം നടന്നത്.

malayalam.goodreturns.in