Back
Home » വാർത്ത
മഹാവൃത്തികേടായിപ്പോയി! മഞ്ജു വാര്യരോട് ഇത് വേണ്ടായിരുന്നു! പ്രതികരണവുമായി ഭാഗ്യലക്ഷ്മി!
Oneindia | 22nd Oct, 2019 12:54 PM
 • മഹാവൃത്തികേടായിപ്പോയി

  വാസ്തവമെന്താണ് എന്ന കാര്യത്തെക്കുറിച്ച് രണ്ടുപേര്‍ക്കും മാത്രമേ അറിയൂ. ശ്രീകുമാര്‍ മേനോന്‍ ചെയ്തത് മഹാവൃത്തികേടായിപ്പോയി. മഞ്ജു വാര്യര്‍ എന്ന വ്യക്തി പോലീസിലേക്ക് പോയത് അത്ര മാത്രം അനുഭവിച്ചതിനാലാവാം. വേണമെങ്കില്‍ ഇദ്ദേഹത്തെ നാറ്റിക്കാന്‍ വേണ്ടി മഞ്ജു വാര്യര്‍ക്കും പോസ്റ്റിടാം, ജനങ്ങള്‍ അയാളേയും തെറി വിളിക്കും. എന്നാല്‍ വളരെ മാന്യമായി, നിയമപരമായി നീങ്ങുകയാണ് അവര്‍ ചെയ്തത്.


 • എവിടത്തെ ന്യായമാണ്

  വളരെ മാന്യമായാണ് മഞ്ജു വാര്യര്‍ ഈ വിഷയത്തില്‍ ഇടപെട്ടത്. എന്നാല്‍ അദ്ദേഹം ചെയ്തത് അങ്ങനെയെല്ല. ഇത് പണ്ടത്തെ ഒരു ഫ്യൂഡലിസമാണിത്. അതായത് ഞാന്‍ നിനക്ക് കുറേ ഉപകാരങ്ങള്‍ ചെയ്തു, അതിനര്‍ത്ഥം ജീവിതകാലം മുഴുവന്‍ നീ എന്റെ അടിമയായി ജീവിച്ചുകൊള്ളണമെന്ന് പറയുന്നത് പോലെയാണ് . ഇത്എവിടത്തെ ന്യായമാണ്. എനിക്ക് മനസ്സിലാവുന്നില്ല. സോഷ്യല്‍ മീഡിയ ഉപയോഗിച്ച് പരിഹസിച്ച് താറടിക്കാനുള്ള ശ്രമമാണ് നടത്തുന്നത്.


 • നഷ്ടപ്പെടാനൊന്നുമില്ല

  അയാള്‍ക്ക് നഷ്ടപ്പെടാന്‍ യാതൊരു ഇമേജുമില്ല, എന്നാല്‍ മഞ്ജുവിന്റെ കാര്യം അങ്ങനെയല്ല. ആ ഇമേജ് തകര്‍ക്കാനുള്ള ശ്രമമാണ് അദ്ദേഹം നടത്തുന്നത്. വെറുതെ വഴിയിലൂടെ പോവുന്ന ഒരു സ്ത്രീയെ അല്ലല്ലോ ഇയാള്‍ കയറ്റിക്കൊണ്ടുവന്നത്. മഞ്ജു വാര്യര്‍ എന്ന് പറയുന്ന സ്ത്രീയുടെ പൊട്ടന്‍ഷ്യലും അവര്‍ക്ക് സമൂഹത്തിലുള്ളൊരു ആരാധനയും സ്വീകാര്യതയും മനസ്സിലാക്കി അത് മുതലെടുത്തത് ശ്രീകുമാര്‍ മേനോനല്ലേ.


 • ആരുടേയും പെര്‍മിഷന്‍ വേണ്ട

  ഇത്തരത്തിലൊരു പരാതി ഡബ്ലുസിക്ക് മുന്നില്‍ വന്നിരുന്നോയെന്ന് ചോദിച്ചപ്പോള്‍ അതേക്കുറിച്ചറിയില്ലെന്നും താന്‍ അതില്‍ അംഗമല്ല, ഡബ്ലുസിസിയുമായി ഒരു ബന്ധവുമില്ല. വ്യക്തിപരമായാണ് താന്‍ ഈ വിഷയത്തില്‍ പ്രതികരിച്ചതെന്നും ഭാഗ്യലക്ഷ്മി പറയുന്നു. സ്ത്രീകള്‍ക്കെതിരെ സോഷ്യല്‍ മീഡിയയില്‍ ഇങ്ങനെ അപമാനിക്കുന്ന തരത്തില്‍ പോസ്റ്റോ വീഡിയോയോ വന്നാല്‍ സ്വമേധയാ പ്രതികരിക്കുക, ആരുടേയും പെര്‍മിഷന് വേണ്ടി കാത്തിരിക്കാറില്ല. മഞ്ജു വാര്യരുടെ വീഴ്ച കാത്തിരിക്കുന്ന ഒരുപാട് പേരുണ്ട് സിനിമാമേഖലയിലെന്നും അവര്‍ പറഞ്ഞിരുന്നു.
മലയാളത്തിന്റെ ലേഡി സൂപ്പര്‍ സ്റ്റാറായി വിശേഷിപ്പിക്കപ്പെടുന്ന അഭിനേത്രിയാണ് മഞ്ജു വാര്യര്‍. യുവജനോത്സവ വേദിയില്‍ നിന്നും സിനിമയിലേക്കെത്തി താരമായി മാറിയ മഞ്ജുവിന് മികച്ച സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. സിനിമയിലായാലും ജീവിതത്തിലായാലും സ്വന്തം നിലപാടുകള്‍ വ്യക്തമാക്കിയാണ് താരം മുന്നേറുന്നത്. തന്നെ അപായപ്പെടുത്താന്‍ വിഎ ശ്രീകുമാര്‍ മേനോന്‍ ശ്രമിക്കുമെന്ന ഭയമുള്ളതായി വ്യക്തമാക്കി താരം കഴിഞ്ഞ ദിവസം ഡിജിപിക്ക് പരാതി നല്‍കിയിരുന്നു. അദ്ദേഹത്തില്‍ നിന്നും വധഭീഷണിയുള്ളതിനെക്കുറിച്ചും പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളും പുറത്തുവന്നിരുന്നു. ഒടിയനില്‍ അഭിനയിക്കുമ്പോള്‍ മുതല്‍ ശ്രീകുമാര്‍ മേനോന് തന്നോട് വ്യക്തി വൈരാഗ്യമുണ്ടെന്നും അതിന്റെ തുടര്‍ച്ചയായി തന്നെ ഭീഷണിപ്പെടുത്തുകയും സോഷ്യല്‍ മീഡിയയിലൂടെ അപകീര്‍ത്തിപ്പെടുത്തുകയും ചെയ്തതായും താരം പരാതിയില്‍ വ്യക്തമാക്കിയിട്ടുണ്ട്.

ഔദ്യോഗിക ആവശ്യങ്ങള്‍ക്കായി നല്‍കിയ ലെറ്റര്‍ ഹെഡും മറ്റ് രേഖകളും ദുരുപയോഗം ചെയ്യപ്പേട്ടേക്കാമെന്ന ഭയമുണ്ടെന്നും താരം പരാതിയില്‍ സൂചിപ്പിച്ചിട്ടുണ്ട്. ശ്രീകുമാര്‍ മേനോനും സുഹൃത്തും ചേര്‍ന്ന് തനിക്കെതിരെ ഗൂഢാലോചന നടത്തുകയും തനിക്കൊപ്പം പ്രവര്‍ത്തിക്കുന്നവരെ ഭീഷണിപ്പെടുത്തുന്നുവെന്നും മഞ്ജു വാര്യര്‍ സൂചിപ്പിച്ചിട്ടുണ്ടെന്നുള്ള വിവരങ്ങളാണ് പുറത്തുവന്നിട്ടുള്ളത്. മഞ്ജു വാര്യര്‍-വിഎ ശ്രീകുമാര്‍ മേനോന്‍ വിഷയത്തില്‍ പ്രതികരണവുമായി ഭാഗ്യലക്ഷ്മിയും എത്തിയിട്ടുണ്ട്. ന്യൂസ് 18 കേരളയ്ക്ക് നല്‍കിയ അഭിമുഖത്തിനിടയിലാണ് ഭാഗ്യലക്ഷ്മി നിലപാട് വ്യക്തമാക്കിയത്.