Back
Home » യാത്ര
മഞ്ചേശ്വരം...അതിർത്തി കടന്നെത്തിയ കന്നഡ നാട്
Native Planet | 21st Oct, 2019 01:31 PM
 • മഞ്ചേശ്വരം

  കേരളത്തിന്‍റെ ഏറ്റവും വടക്കേ അറ്റത്തുള്ള മഞ്ചേശ്വരം വാർത്തകളില്‍ ഇടം പിടിക്കാറുണ്ടെങ്കിലും സഞ്ചാരികൾക്കിടയിൽ അത്ര പ്രശസ്തമായ ഒരിടമായി വളർന്നിട്ടില്ല. പുരാതനങ്ങളായ ക്ഷേത്രങ്ങളും മറ്റ് ദേവാലയങ്ങളും കടൽത്തീരവും ഒക്കെയുള്ള മഞ്ചേശ്വരം മെല്ലെ വളർന്നു കൊണ്ടിരിക്കുന്ന ഒരു നാടു കൂടിയാണ്.

  PC:Sushiisuresh


 • പാറശ്ശാല മുതൽ മഞ്ചേശ്വരം വരെ

  കേരളത്തിന്‍റെ വിസ്തൃതിയെ സൂചിപ്പിക്കുവാനുള്ള സ്ഥിരം പ്രയോഗങ്ങളിലൊന്നാണ് പാറശ്ശാല മുതൽ മഞ്ചേശ്വരം വരെയെന്നുള്ളത്. കേരളം കണ്ടു തീർക്കണമെങ്കിൽ മഞ്ചേശ്വരം വരെയെത്തണമെന്നതാണ് സഞ്ചാരികൾക്കിടയിലെ അലിഖിത നിയമം. ഒരുപാട് ക്ഷേത്രങ്ങളുള്ള ഈ നാടിന് ആ പേരു കിട്ടിയതും അങ്ങനെയൊരു ക്ഷേത്രത്തിൽ നിന്നാണ്. ശ്രീമഠ് അനന്തേശ്വര ക്ഷേത്രം അഥവാ മഞ്ചരിഷ ക്ഷേത്രത്തിലെ പ്രതിഷ്ഠയിൽ നിന്നുമാണ് ഇവിടം മഞ്ചേശ്വരം എന്നറിയപ്പെടുന്നത്.


 • ആരാധനാലയങ്ങൾ

  ക്ഷേത്രങ്ങളും മോസ്കുകളുമടക്കം നിരവധി ആരാധനാലയങ്ങൾ ഇവിടെയുണ്ട്. 15 മോസ്കുകൾ ഇവിടെ വിവിധ ഭാഗങ്ങളിലായുണ്ട്. ഇത് കൂടാതെ ബെംഗാര എന്ന സ്ഥലത്തായി രണ്ട് ജൈന ക്ഷേത്രങ്ങളുമുണ്ട്. പുരാതനമായ ജൈന ക്ഷേത്രങ്ങളാണിത്.

  PC:Krishnaraj.bb


 • മദർ ഡൊളോറസ് പള്ളി

  നൂറ് വർഷത്തിലധികം പഴക്കമുള്ള മദർ ഡൊളോറസ് പള്ളി മഞ്ചേശ്വരത്തെ മുഖ്യ ആകർഷണങ്ങളിലൊന്നാണ്. മംഗലാപുരം രൂപതയുടെ കീഴിൽ വരുന്ന ഈ ദേവാലയം കാസർഗോഡ് ജില്ലയിലെ ഏറ്റവും പഴയ ദേവാലയം കൂടിയാണ്. ഗോഥിക് വാസ്തുവിദ്യയിലാണ് ഈ ദേവാലയം നിർമ്മിക്കപ്പെട്ടിരിക്കുന്നത്. കേരളത്തിൽ കർണ്ണാടക അതിർത്തിയോട് ചേർന്നാണ് സ്ഥിതി ചെയ്യുന്നതെങ്കിലും മലയാളവും കന്നഡയും അല്ല ഇവിടുത്തെ ഭാഷ. കൊങ്കണി ഭാഷയാണ് ഈ ദേവാലയത്തിൽ ഉപയോഗിക്കുന്നത്. മംഗലാപുരത്തു നിന്നും 50 കിലോമീറ്റർ ദൂരമുണ്ട് ഇവിടേക്ക്. കുംബ്ലയിൽ നിന്നും 11 കിലോമീറ്റർ അകലെയായി കുംബ്ല-ബട്യാട്ക റോഡിലാണ് ഇതുള്ളത്.

  PC:Vijayanrajapuram


 • മാലിക്‌ദീനാർ

  കേരളത്തിലെ ഇസ്ലാം മതത്തിന്റെ ഏറ്റവും പ്രാധാന്യമേറിയ തീർഥാടന കേന്ദ്രങ്ങളിലൊന്നാണ് മാലിക് ദിനാർ പള്ളി. ഇസ്ലാം മതം ഭാരതത്തിലെത്തിച്ചു എന്നു വിശ്വസിക്കപ്പെടുന്ന മാലിക് ഇബിന്‍ ദീനാറാണ് ഈ പള്ളി നിര്‍മിച്ചത് എന്നാണ് ചരിത്രം പറയുന്നത്. എ ഡി 642 ലാണ് പള്ളി നിർമ്മിക്കുന്നത്.
  തളങ്കരയിൽ സ്ഥിതി ചെയ്യുന്ന ഈ പള്ളി . മാലിക് ഇബ്ൻ ദിനാറിന്റെ തായ്‌വഴിയിലുള്ള മാലിക് ഇബ്ൻ മുഹമ്മദിന്റെ ഖബറിടം ഇവിടെയുണ്ട്. ഇവിടുത്തെ ഉറൂസ് ലോക പ്രശസ്തമാണ്. ഇതിൽ പങ്കെടുക്കുവാനായി കേരളത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നും വിശ്വാസികൾ എത്താറുണ്ട്.

  PC:Sidheeq


 • അനന്തപുരം തടാക ക്ഷേത്രം

  കാസർകോഡ് ജില്ലയിൽ തീർച്ചയായും കണ്ടിരിക്കേണ്ട ഒന്നാണ് അനന്തപുരം തടാക ക്ഷേത്രം. തിരുവനന്തപുരത്തെ അനന്തത്മനാഭന്റെ മൂലസ്ഥാനം എന്നറിയപ്പെടുന്ന ഈ ക്ഷേത്രം ഒരു തടാകത്തിന്റെ നടുവിലായാണ് സ്ഥിതി ചെയ്യുന്നത്. എല്ലാ ദിവസവും വെള്ളത്താൽ നിറഞ്ഞിരിക്കുന്ന ഈ തടാകത്തിൽ ഒരു മുതലയും കാവൽ കിടക്കുന്നുണ്ട്. സസ്യാഹാരിയാണ് ഇ മുതല.

  കാസർകോഡു നിന്നും തിരുവനന്തപുരം പത്മനാഭസ്വാമി സഞ്ചരിച്ച ഗുഹയുടെ കവാടമായ ക്ഷേത്രം

  PC:Kateelkshetra


 • ശ്രീമഠ് അനന്തേശ്വര ക്ഷേത്രം

  ഗൗഡ സാരസ്വത് ബ്രാഹ്മണരുടെ ഏറ്റവും പഴക്കം ചെന്ന ക്ഷേത്രമായാണ് ശ്രീമഠ് അനന്തേശ്വര ക്ഷേത്രം അറിയപ്പെടുന്നത്. എട്ടാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഈ ക്ഷേത്രം ശിവനായാണ് സമർപ്പിച്ചിരിക്കുന്നത്. ശിവനൊപ്പം ശേഷനാഗവും ഇവിടെയുണ്ട്. സ്വയംഭൂവാണ് ഇവിടുത്തെ പ്രതിഷ്ഠയെന്നാണ് വിശ്വാസം.
  മഞ്ചേശ്വരം റെയിൽവേ സ്റ്റേഷനിൽ നിന്നും 1.5 കിലോമീറ്റർ അകലെയാണ് ക്ഷേത്രമുള്ളത്.

  PC:manjeshwar


 • എത്തിച്ചേരുവാൻ

  മംഗലാപുരത്തു നിന്നും 21 കിലോമീറ്റർ അകലെയാണ് മഞ്ചേശ്വരം സ്ഥിതി ചെയ്യുന്നത്. തിരുവനന്തപുരത്തു നിന്നും584 കിലോമീറ്ററും പാറശ്ശാലയിൽ നിന്നും 610 കിലോമീറ്ററും കന്യാകുമാരിയിൽ നിന്നും 670 കിലോമീറ്ററുമാണ് ഇവിടേക്കുള്ള ദൂരം.

  പൊസാഡിഗുംപെയും കണ്വതീർഥയും....ഇതും കാസർകോഡ് തന്നെയാണ്

  കാസർകോഡ് നിന്നും ഒരു 60 മിനിട്ട്...യാത്ര പോയാലോ...
ടെക്നിക്കലായി നോക്കുമ്പോൾ സ്ഥലം കേരളത്തിലാണ്. എന്നാൽ ആളുകൾക്കും ഭാഷയ്ക്കും ഒക്കെ ഒരു കർണ്ണാടകൻ ടച്ചും....ഇത്രയും കേൾക്കുമ്പോൾ തന്നെ സ്ഥലം കാസർകോഡാണെന്ന് മനസ്സിലായിക്കാണും..സംശയം ബാക്കി നിൽക്കുന്നത് സ്ഥലത്തിന്റെ പേരിലാണ്. കാസർകോഡ് ഭാഗത്ത് കർണ്ണാടക അതിർത്തിയോട് ചേർന്ന ഗ്രാമങ്ങൾക്കെല്ലാം ഒരു പ്രത്യേകതയുണ്ട്. മലയാളം അത്യാവശ്യ സമയത്ത് മാത്രം ഉപയോഗിക്കുന്ന, കന്നഡ വംശജരായിരിക്കും അവരിൽ മിക്കവരും.

അറബിക്കടലിനോട് ചേർന്നു കിടക്കുന്ന, വ്യത്യസ്ത സംസ്കാരങ്ങളുടെ സംഗമ ഭൂമിയായ മഞ്ചേശ്വരത്തിന്റെ കഥയിലേക്ക്...