Back
Home » ആരോഗ്യം
ബ്രെസ്റ്റ് ക്യാന്‍സര്‍ അറിയാനും തടയാനും ഈ വഴി
Boldsky | 21st Oct, 2019 12:45 PM
 • സ്തനങ്ങളില്‍

  സ്തനങ്ങളില്‍ മുഴകളോ കല്ലിപ്പോ ഉണ്ടെങ്കില്‍ ശ്രദ്ധ വേണം. ഇതിനൊപ്പം കക്ഷങ്ങളിലും. മുഴകള്‍ ഇല്ലെങ്കില്‍ തന്നെ സ്തനത്തിന്റെ എല്ലാ ഭാഗങ്ങളിലും അസാധാരണമായി വീര്‍ത്തതായി തോന്നുന്നുവെങ്കില്‍ ശ്രദ്ധിയ്ക്കുക. തെന്നി മാറുന്ന മുഴകളും ശ്രദ്ധ വേണം. ചിലപ്പോള്‍ ഇവയില്‍ വേദന ഉണ്ടാകണമെന്നുമില്ല.


 • സ്തനത്തിന്റെ വലിപ്പത്തിലും ആകൃതിയിലും

  സ്തനത്തിന്റെ വലിപ്പത്തിലും ആകൃതിയിലും വ്യത്യാസമുണ്ടാകാം. സ്തനത്തിന്റെ ചര്‍മത്തില്‍ കുഴികള്‍ പോലെ തോന്നാം. ഓറഞ്ച് തൊലികള്‍ പോലെ ചെറിയ ദ്വാരങ്ങളോടു കൂടിയ രീതിയില്‍ ചര്‍മം മാറാന്‍ സാധ്യത കൂടുതലാണ്. ഇതും ബ്രെസ്റ്റ് ക്യാന്‍സറിന്റെ തുടക്ക ലക്ഷണങ്ങളില്‍ ഒന്നു ത്‌ന്നെയാണ്.


 • നിപ്പിളിലുണ്ടാകുന്ന വ്യത്യാസങ്ങളാണ്

  നിപ്പിളിലുണ്ടാകുന്ന വ്യത്യാസങ്ങളാണ് മറ്റൊരു ലക്ഷണം. നിപ്പിളുകള്‍ പെട്ടെന്നു തന്നെ ഉളളിലേയ്ക്കു വലിയുക, ഇവയില്‍ നിന്നും ഞെക്കുമ്പോള്‍ ദ്രാവകം വരിക, നിപ്പിളിന്റെയോ സ്തനത്തിന്റെ ചര്‍മത്തില്‍ വരണ്ട തൊലി രൂപപ്പെടുക, ഇത് പൊളിയുക എന്നിവയെല്ലാം തന്നെ ഇതില്‍ പെടുന്നു. ചിലപ്പോള്‍ ചര്‍മം കട്ടി കൂടി ചുവന്ന നിറത്തിലും കാണാം.


 • ചില മുഴകള്‍

  ചില മുഴകള്‍ വേദനയുണ്ടാക്കില്ല. എന്നാല്‍ ചിലപ്പോള്‍ മുഴകള്‍ വേദനിപ്പിയ്ക്കാം. മുഴകള്‍ മാത്രമല്ല, മാറിടത്തിലോ നിപ്പിളിലോ പ്രത്യേക സ്ഥലത്തായി വേദന. ആര്‍ത്തവ സമയത്തു വേദന സാധാരണയാണ്. എന്നാല്‍ ഇത് ഇതിനു ശേഷം മാറും. തുടര്‍ച്ചയായി വേദനയെങ്കില്‍ ശ്രദ്ധ വേണം. പ്രത്യേകിച്ചും ഒരു ഭാഗത്തു മാത്രമെങ്കില്‍.


 • സ്തനാര്‍ബുദം

  സ്തനാര്‍ബുദം ഒരു പരിധി വരെ നമുക്കു തന്നെ തടയാം. ഇതിന് മറ്റേതു ക്യാന്‍സര്‍ പോലെയും ദോഷം വരുത്തുന്ന ഒന്നാണ്. പുകവലി, മദ്യപാന ശീലങ്ങള്‍. ഇവ നിയന്ത്രിയ്ക്കുക. ഹോര്‍മോണ്‍ തെറാപ്പി, അതായത് ഹോര്‍മോണ്‍ ഉപയോഗിച്ചുള്ള ചികിത്സകളും മരുന്നുകളുമെല്ലാം തന്നെ ഇതിനു കാരണമായി പറയുന്നുണ്ട്. ചില ഗര്‍ഭനിരോധനോപാധികള്‍ തന്നെ. ഉദാഹരണമായി ഹോര്‍മോണ്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകള്‍ ഏറെക്കാലം ഉപയോഗിച്ചു കൊണ്ടിരിയ്ക്കുന്നതു വരെ ദോഷമായേക്കാം. കുറച്ചു കാലം കഴിയ്ക്കുന്നതു കൊണ്ട് ഇവ ദോഷം വരുത്തില്ല. എന്നാല്‍ ഏറെ വര്‍ഷങ്ങളോളമുള്ള ഉപയോഗം ബ്രെസ്റ്റ് ക്യാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിയ്ക്കും. മാറിട വലിപ്പത്തിനുള്ള ഹോര്‍മോണ്‍ കുത്തിവയ്പ്പുകളും മറ്റും ഒഴിവാക്കുന്നതാണ് നല്ലത്.


 • ഒരു പരിധി വരെ

  അമിത വണ്ണം നിയന്ത്രിയ്ക്കുക. വ്യായാമത്തിലൂടെ, ആരോഗ്യകരമായ ഭക്ഷണ ശീലങ്ങളിലൂടെ തൂക്കം നിയന്ത്രിച്ചു നിര്‍ത്തുക. ഇതെല്ലാം പല തരത്തിലെ രോഗ സാധ്യത കുറയ്ക്കുന്നതു പോലെ സ്താനാര്‍ബുദ സാധ്യത കുറയ്ക്കുന്നു. ഇതു പോലെ കെമിക്കലുകളുമായുള്ള സംസര്‍ഗം കുറയ്ക്കുക. ഇതെല്ലാം ഒരു പരിധി വരെ സ്തനാര്‍ബുദം ചെറുത്തു തോല്‍പ്പിയ്ക്കും. ഇതു പോലെ സ്വയം പരിശോധനയിലൂടെ കണ്ടെത്തുവാന്‍ കഴിയുന്ന സ്തന വ്യത്യാസങ്ങള്‍ അവഗണിയ്ക്കരുത്. പെട്ടെന്നു ചികിത്സ തേടുക. മധ്യവയസു പിന്നിട്ടവര്‍ സ്താനര്‍ബുദ പരിശോധന നിര്‍ബന്ധമായും ചെയ്യുക.
ഒക്‌ടോബര്‍ പൊതുവേ ബ്രെറ്റ് ക്യാന്‍സര്‍ അവെയര്‍നസ് മാസമായാണ് ആചരിയ്ക്കുന്നത്. ഇതിനെക്കുറിച്ചുള്ള ഇതെക്കുറിച്ചുള്ള അവബോധം നല്‍കുന്ന മാസം.

ഇന്നത്തെ കാലത്ത് ബ്രെസ്റ്റ് ക്യാന്‍സര്‍ അഥവാ സത്‌നാര്‍ബുദം ഭയപ്പെടുത്തുന്ന തോതില്‍ വര്‍ദ്ധിച്ചു കൊണ്ടിരിയ്ക്കുകയാണ്. ഏതാണ്ട് മധ്യ വയസു മുതല്‍ പ്രായമായവരെ വരെ കടന്നാക്രമിയ്ക്കുന്ന രോഗമായി ഇത് മാറിക്കഴിഞ്ഞു. ഇന്നു സ്ത്രീകളില്‍ ഏറെ കണ്ടു വരുന്ന ഒരു ക്യാന്‍സറാണിത്. ഏതു ക്യാന്‍സറെന്ന പോലെയും തുടക്കത്തില്‍ കണ്ടെത്തി ചികിത്സിച്ചില്ലെങ്കില്‍ ജീവന്‍ കവര്‍ന്നെടുക്കുന്ന ഒന്ന്.

മറ്റു പല ക്യാന്‍സറിനേയും പോലെയല്ല, ഇത്. സ്ത്രീകള്‍ക്ക് സ്വന്തം മാറിടങ്ങള്‍ അല്‍പമൊന്നു ശ്രദ്ധിച്ചാല്‍ തന്നെ തുടക്കത്തില്‍ ഇതു കണ്ടെത്തുവാന്‍ സാധിയ്ക്കും. ഇത്തരം സംശയങ്ങള്‍ അവഗണിച്ചു കളയുകയുമരുത്, തുടക്കത്തില്‍ തന്നെ ചികിത്സ തേടിയാല്‍ പെട്ടെന്നു പരിഹാരം കണ്ടെത്താവുന്ന രോഗമാണിത്.

സ്താനാര്‍ബുദം തുടക്കത്തില്‍ കണ്ടെത്തുവാന്‍ കഴിയുന്ന ചില വഴികളുണ്ട്. ഇതിന്റെ നേരത്തെയുള്ള ലക്ഷണങ്ങള്‍ എന്നു പറയാം. ഇതുപോലെ ഇതൊഴിവാക്കാനുള്ള ചില വഴികളും. ഇതെക്കുറിച്ചറിയൂ. ഒരു വലിയ പരിധി വരെ ബ്രെസ്റ്റ് ക്യാന്‍സര്‍ തടയുവാന്‍ സാധിയ്ക്കും.