Back
Home » തമിഴ് മലയാളം
ദളപതി വിജയുടെ ബിഗിലിന് കേരളത്തില്‍ 200ഓളം സ്‌ക്രീനുകള്‍? റിലീസിനായി കാത്ത് ആരാധകര്‍
Oneindia | 20th Oct, 2019 01:36 PM

ദളപതി വിജയുടെ ബിഗില്‍ ദീപാവലി റിലീസായി ഒക്ടോബര്‍ 25ന് തിയ്യേറ്ററുകളിലേക്ക് എത്തുകയാണ്. 180 കോടി രൂപ ബഡ്ജറ്റിലാണ് സിനിമ ഒരുക്കിയിരിക്കുന്നതെന്ന്‌ നിര്‍മ്മാതാക്കള്‍ വ്യക്തമാക്കിയിരുന്നു. സ്‌പോര്‍ട്‌സ് ത്രില്ലറായി അണിയയറയില്‍ ഒരുങ്ങുന്ന സിനിമയില്‍ വമ്പന്‍ താരനിരയാണ് അഭിനയിച്ചിരിക്കുന്നത്. അതേസമയം സിനിമ കേരളത്തില്‍ 200 സ്‌ക്രീനുകളില്‍ എത്തിയേക്കുമെന്ന് പുതിയ റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു. 200ഓളം സ്‌ക്രീനുകളില്‍ ഇക്കാര്യത്തിലെ അംഗീകാരത്തിനായി വിതരണക്കാര്‍ അധികൃതര്‍ക്ക് ലിസ്റ്റ് സമര്‍പ്പിച്ചിട്ടുണ്ടെന്ന് അറിയുന്നു.

പൃഥ്വിരാജ് പ്രൊഡക്ഷന്‍സും മാജിക്ക് ഫ്രെയിംസും ചേര്‍ന്നാണ് സിനിമ കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്. അന്യഭാഷയിലെ വമ്പന്‍ ചിത്രങ്ങള്‍ ചെറിയ സിനിമകള്‍ക്ക് ഭീഷണിയാവുമെന്ന് മുന്നില്‍ കണ്ടാണ് നേരത്തെ നിര്‍മ്മാതാക്കളുടെയും വിതരണക്കാരുടെയും സംഘടന ചില നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരുന്നത്. 125 സ്‌ക്രീനുകളില്‍ ഇതരഭാഷാ ചിത്രങ്ങള്‍ ചുരുക്കാനായിരുന്നു ധാരണ. എന്നാല്‍ റിലീസ് ചെയ്ത പുതിയ സിനിമകള്‍

അധികം പ്രേക്ഷകരെ ആകര്‍ഷിക്കാത്തതും അടുത്ത ആഴ്ച മലയാളം റിലീസുകള്‍ ഇല്ലാത്തതും ബിഗിലിന് ഗുണകരമാവുമെന്ന് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.

മമ്മൂട്ടിയുടെ മാമാങ്കം ഒരുങ്ങുന്നത് ചരിത്ര റിലീസിന്! പുതിയ സ്റ്റിലുകള്‍ ഏറ്റെടുത്ത് ആരാധകര്‍

തെറി,മെര്‍സല്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷമാണ് അറ്റ്‌ലീ-വിജയ് കൂട്ടുകെട്ട് വീണ്ടും ഒന്നിച്ചിരിക്കുന്നത്. ലേഡീ സൂപ്പര്‍സ്റ്റാര്‍ നയന്‍താര നായികയാവുന്ന ചിത്രത്തില്‍ പരിയേറും പെരുമാള്‍ താരം കതിര്‍, ജാക്കി ഷ്‌റോഫ്, വിവേക്, യോഗി ബാബു, ഡാനിയേല്‍ ബാലാജി, ദേവദര്‍ശിനി, റീബ മോണിക്ക ജോണ്‍, ഇന്ദുജ, വര്‍ഷ ബൊലമ്മ, അമൃത അയ്യര്‍ തുടങ്ങിയവരാണ് മറ്റു പ്രധാന വേഷങ്ങളില്‍ എത്തുന്നത്.