Back
Home » യാത്ര
ഗോത്രവിഭാഗങ്ങളുടെ ജീവനും തുടിപ്പുമറിഞ്ഞൊരു യാത്ര
Native Planet | 19th Oct, 2019 02:00 PM
 • നാഗാലാൻഡും വടക്കു കിഴക്കൻ ഇന്ത്യയും


  സംസ്കാരം കൊണ്ടും പ്രത്യേകതകൾ കൊണ്ടും ഏറെ വ്യത്യസ്തമായ ഗോത്രവിഭാഗക്കാരാണ് വടക്കു കിഴക്കൻ ഇന്ത്യയിലുള്ളത്. തല കൊയ്യുന്ന പോരാളികൾ മുതൽ ആഭിചാര കർമ്മം നടത്തുന്ന വിഭാഗങ്ങളെ വരെ ഇവിടുത്തെ യാത്രകളിൽ കണ്ടെത്താം. ഇന്നും പുറം ലോകവുമായി ഒരു ബന്ധത്തിനും താല്പര്യമില്ലാതെ, ജീവിക്കുന്ന വിഭാഗങ്ങളും ഇവിടെയുണ്ട്. ഏകദേശം 16 ഗോത്രവിഭാഗങ്ങൾ ഇത്തരത്തിൽ മ്യാൻമാർ അതിർത്തിയോട് ചേർന്നുണ്ട്.
  നാഗാലാൻഡിലെ ഹോൺബിൽ ഫെസ്റ്റിവലും മറ്റ് ആഘോഷങ്ങളുമൊക്കെ ഗോത്രവിഭാഗത്തിന്റെ തനിമയെ എടുത്തു കാണിക്കുന്ന അവസരങ്ങളാണ്. ഇവരുടെ ഗ്രാമത്തിനുള്ളിലേക്ക് പോകാൻ ലഭിക്കുന്ന അവസരം പ്രയോജനപ്പെടുത്തിയാൽ തികച്ചും വ്യത്യസ്തമായ ഒരു സംസ്കാരവും ജീവിത ശൈലിയുമായിരിക്കും കാണുവാൻ സാധിക്കുക.


 • രാജസ്ഥാൻ

  രാജസ്ഥാനിലെ ആകെയുള്ള ജനസംഖ്യയുടെ 15 ശതമാനവും ഗോത്രവിഭാഗക്കാരണെന്ന് പറയുമ്പോൾ തന്നെ മനസ്സിലാക്കാം അവരുടെ പാരമ്പര്യം. ബിൽ വിഭാഗത്തിൽപെടുന്ന ഗോത്രവിഭാഗക്കാരാണ് ഇവിടെയുള്ളവരിൽ അധികവും. രാജസ്ഥാനിലെ ആദ്യ താമസക്കാരിൽ ഉൾപ്പെടുന്നവരാണ് തങ്ങളെന്നാണ് ഇവർ അവകാശപ്പെടുന്നത്. പടിഞ്ഞാറൻ രാജസ്ഥാന്റെ വിവിധ ഭാഗങ്ങളിലായാണ് ഇവർ കൂടുതലും താമസിക്കുന്നത്. ഇവിടുത്തെ പല നഗരങ്ങളും ഗ്രാമങ്ങളും ഒക്കെ ബീൽ വിഭാഗത്തിലെ ഭരണാധികാരികളുടെ പേരിൽ അറിയപ്പെടുന്നു.
  ആഘോഷങ്ങളാണ് ഇവരുടെ ജീവിതത്തിലെ പ്രധാന സംഗതികളിലൊന്ന്. അഞ്ചു ദിവസം നീണ്ടു നിൽക്കുന്ന ബനേശ്വർ ട്രൈബൽ ഫെയർ എല്ലാ വർഷവും ജനുവരി അല്ലെങ്കിൽ ഫെബ്രുവരി മാസങ്ങളിൽ ദുർഗാർപൂരിൽ വെച്ചാണ് നടക്കുക. ഹോളി ആഘോഷങ്ങളിൽ തങ്ങളുടേതായ കുറേയധികം കാര്യങ്ങള്‍ ഇവർ ഉൾപ്പെടുത്താറുണ്ട്. പരമ്പരാഗത വസ്ത്രങ്ങളണിഞ്ഞ് വാളും വടിയുമൊക്കെ എടുത്ത് ഗോത്രനൃത്തമാടുന്ന ഇവരുടെ പരിപാടി കണ്ടിരിക്കേണ്ടതാണ്.
  ജോധ്പൂരിനു സമീപത്തുള്ള ബിഷ്ണോയ് ഗ്രാമം തനിനാടൻ രാജസ്ഥാൻ കാഴ്ചകൾ കാണാൻ പോകാൻ പറ്റിയ ഇടമാണ്.
  PC: Bernard James


 • ഒഡീഷ

  ഗോത്രസംസ്കൃതിയിൽ ഏറെ പ്രസിദ്ധമായ നാടാണ് ഒഡീഷ. 62 വിഭാഗത്തിലുള്ള ഗോത്രങ്ങളാണ് ഈ നാട്ടിലുള്ളത്.കാടിനുള്ളിൽ, എത്തിച്ചേരുവാൻ ബുദ്ധിമുട്ടുള്ള പ്രദേശത്ത്, ഒരു തരത്തിലുമുള്ള സൗകര്യങ്ങളും ഇല്ലാതെ ജീവിക്കുന്ന ഇവരുടെ ജീവിതം അവരോളം തന്നെ വ്യത്യസ്തമാണ്. പ്രത്യേകമായി ഓർഗനൈസ് ചെയ്ത ഒരു യാത്രയിലൂടെ മാത്രമെ ഇവിടെ ട്രൈബൽ ടൂർ നടത്തുവാൻ സാധിക്കൂ. മാത്രമല്ല, ചിലയിടങ്ങളിലേക്ക് പോകണമെങ്കിൽ മുന്‍കൂട്ടിയുള്ള അനുമതിയും വേണ്ടി വരും. ഭാഷയും ഇവിടെയൊരു പ്രശ്നമായി മാറുവാൻ സാധ്യതയുണ്ട്. കുറഞ്ഞത് അഞ്ച് രാത്രിയാണ് ഇവിടെ ട്രൈബൽ ടൂർ നടത്തുവാൻ വേണ്ടത്. പുരിയിൽ നിന്നും യാത്ര തുടങ്ങുന്നതായിരിക്കും നല്ലത്.

  PC:Trevor Cole


 • ചത്തീസ്ഗഡ്

  ഒഡീഷയുടെ അതിർത്തിയോട് ചേർന്നുള്ള ഛത്തീസ്ഗഡിലും സ്ഥിതി വളരെ വ്യത്യസ്തമല്ല. കാടിനുള്ളിലുള്ള ബസ്തറാണ് ഇവിടെ കൂടുതലും ഗോത്രവിഭാഗക്കാർ അധിവസിക്കുന്ന ഇടം. ഇന്ത്യയിലെ ഗോത്രവിഭാഗങ്ങൾ താമസിക്കുന്ന സംസ്ഥാനങ്ങളിൽ മൂന്നാം സ്ഥാനമുണ്ട് ചത്തീസ്ഗഡിന്. എന്നാൽ ഇവരിൽ മിക്കവരും കാടിനുള്ളിലാണ് താമസിക്കുന്നത്. ദസറയാണ് ഇവരുടെ പ്രധാന ആഘോഷങ്ങളിലൊന്ന്.
  വിവാഹ കാര്യത്തിൽ മറ്റുള്ളവരിൽ നിന്നും തികച്ചും വ്യത്യസ്തമായ സംസ്കാരമാണ് ഇവർക്കുള്ളത്. വിവാഹത്തിനു മുൻപേ തന്നെ സ്ത്രീയും പുരുഷനും ഒരുമിച്ച് കഴിയുന്നും സ്വതന്ത്ര്യമായി ഇടപെടുന്നതും ഒന്നും ഇവർക്കിടയിൽ അനുവദനീയമാണ്.


 • മഹാരാഷ്ട്ര

  വാർളി ആർട് എന്നു കേൾക്കാത്ത ആളുകൾ വളരെ കുറവായിരിക്കും. പ്രത്യേക രീതിയിലുള്ള ഈ ചിത്രകലയ്ക്ക് പിന്നിൽ മഹാരാഷ്ട്രയിലെ വാർളി ഗോത്രവിഭാഗക്കാരാണ്. വളരെ ലളിതമായ ജ്യാമിതീയരൂപങ്ങൾ ചേർത്തു വരയ്ക്കുന്നതാണ് ഇത്. സംസ്ഥാനത്തുടനീളം ഗോത്രവിഭാഗക്കാരെ കാണാൻ സാധിക്കുമെങ്കിലും കുന്നിൻ പ്രദേശങ്ങളിലാണ് കൂടുതലും ആളുകൾ അധിവസിക്കുന്നത്. ബിൽ വിഭാഗക്കാർ, ഗോണ്ട് വിഭാഗക്കാർ, മഹാദേവ് കോലിസ് തുടങ്ങിയവരാണ് ഇവിടുത്തെ പ്രധാന ഗോത്രവര്‍ഗ്ഗക്കാർ.

  ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!

  സാധാരണ ഹോട്ടലല്ല ഇത്...രാത്രിയില്‍ ആത്മാവ് എത്തുമെങ്കിലും ഇവിടം പൊളിയാണ്!

  അയ്യപ്പൻ ഹിന്ദു ദേവനാക്കപ്പെട്ട ബുദ്ധനോ?!! അപ്പോൾ ശബരിമലയോ?

  PC:Jean-Pierre Dalb
പ്രകൃതിയോട് ചേർന്ന്, അതിന്റെ താളങ്ങൾക്കൊത്ത്, ആധുനികതയോടും വികസനങ്ങളോടും ഒക്കെ മുഖംതിരിഞ്ഞ് ജീവിക്കുന്ന ഗോത്ര വിഭാഗക്കാർ ഒരു സംസ്കാരത്തിന്റെ കൂട്ടിരിപ്പുകാരാണ്. തങ്ങളെ ഇത്രയും വളർത്തിക്കൊണ്ടു വന്ന പ്രകൃതിയ നോവിക്കാതെ ജീവിക്കുന്ന ഒരു പ്രത്യേക സമൂഹത്തെ പ്രതിനിധീകരിക്കുന്നവർ. വികസനവും കടന്നു കയറ്റങ്ങളും ഇവരുടെ ജീവിതത്തെ പ്രതിസന്ധിയിലാക്കുമ്പോളും അതിലൊന്നും പരാതിയില്ലാതെ ഭൂമിയോട് അടുത്തു ജീവിക്കുന്ന ഇവരെ തീർച്ചായും അറിഞ്ഞിരിക്കേണ്ടതാണ്, പ്രത്യേകിച്ച് ഒരു സഞ്ചാരിയെന്ന നിലയിൽ. ഏകദേശ 500 വിഭാഗങ്ങളിലായി 80 മില്യൺ ഗോത്രവിഭാദക്കാർ നമ്മുടെ രാജ്യത്ത് മാത്രമുണ്ട്. ഇതാ വ്യത്യസ്ത സംസ്കാരങ്ങളും ജീവിത രീതികളും ആചാരങ്ങളും ഒക്കെയായി ജീവിക്കുന്ന പ്രധാന ഗോത്ര വിഭാഗങ്ങളിലേക്ക് ഒരു യാത്രയായാലോ..!!