Back
Home » യാത്ര
ഈ ഗ്രാമങ്ങളിലെ താമസക്കാർ വെറും 500 ൽ താഴെ മാത്രം...എന്നിട്ടും ഇവിടം തേടി ആളുകളെത്തുന്നു!
Native Planet | 19th Oct, 2019 10:34 AM
 • ഹാ, അരുണാചൽ പ്രദേശ്

  വളരെക്കുറച്ചു സഞ്ചാരികൾ മാത്രം എത്തിപ്പെടുന്ന ഇടങ്ങളെപ്പറ്റി പറയുമ്പോൾ ആദ്യം പറയേണ്ട ഗ്രാമമാണ് അരുണാചൽ പ്രദേശിലെ ഹാ. ഗോത്ര വിഭാഗത്തിൽപെട്ട ആളുകൾ വസിക്കുന്ന ഇവിടെ ആകെ മുന്നൂറിൽ താഴെ ആളുകൾ മാത്രമാണുള്ളത്.സമുദ്ര നിരപ്പില്‍ നിന്നും 4000 അടി ഉയരത്തിലുള്ള ഈ പ്രദേശത്തിന്റെ ആകർഷണങ്ങൾ പ്രകൃതി ഭംഗിയും മലമേടുകളും പർവ്വതവും കൂടിച്ചേരുന്ന കാഴ്ചകളാണ്. തണുപ്പു കാലം തുടങ്ങുന്നതിനു മുന്നേയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.


 • ഷാൻഷാ, ഹിമാചൽ പ്രദേശ്

  70 വീടുകളും 320 ആളുകളും താമസിക്കുന്ന മറ്റൊരു ചെറിയ നാടാണ് ഹിമാചൽ പ്രദേശിലെ ഷാൻഷ. കെയ്ലോങ്ങിൽ നിന്നും 27 കിലോമീറ്റർ അകലെയുള്ള ഇവിടെ സാഹസികരായ സഞ്ചാരികൾ എത്താറുണ്ട്. അതീവ ദുർഘടം പിടിച്ച പാതയിലൂടെയുള്ള ട്രക്കിങ്ങാണ് ഇവിടുത്തെ പ്രധാന ആകർഷണം. താണ്ടിയിലേക്ക് പോകുന്നതാണ് യാത്ര.
  മണാലിയിൽ നിന്നും 123 കിലോമീറ്റര്‍ ദൂരമുണ്ട് ഇവിടേക്ക്.


 • സ്കുരു, നുബ്രാ വാലി

  നാലു ദിവസം സഞ്ചരിച്ച് മാത്രം എത്തിപ്പെടുവാൻ പറ്റുന്ന സ്കുരു, നുബ്രാ വാലിയിലെ അധികം അറിയപ്പെടാത്ത ഇടങ്ങളിലൊന്നാണ്. സപോസ്റ്റെ എന്ന സ്ഥലത്തു നിന്നുമാണ് ഇവിടേക്ക് എത്തുവാൻ നാല് ദിവസത്തെ യാത്രയുള്ളത്. ട്രക്കിങ്ങിനു പേരുകേട്ടിരിക്കുന്ന ആ ഗ്രാമത്തിൽ ആകെ 250 ൽ താഴെ മാത്രം ആളുകളാണ് താമസിക്കുന്നത്. അവർക്കുള്ളതാവട്ടെ 52 വീടുകളും.


 • കാഞ്ചി, ലേ

  സാഹസികരും ട്രെക്കേഴ്സും ഉൾപ്പെടെ വളരെ കുറച്ച് സഞ്ചാരികൾ മാത്രം എത്തിപ്പെടുന്ന ഇടമാണ് ലേയിലെ കാഞ്ചി. സമുദ്ര നിരപ്പിൽ നിന്നും 12,600 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ കാഴ്ചകളും ഒരുപാടുണ്ട്. രംഗ്ധം ഗോംപയിൽ നിന്നുമാണ് ട്രക്കേഴ്സ് എത്തിച്ചരുന്നത്. അടുത്തുള്ള പ്രധാന ഇടം കാർഗിലാണ്.


 • വരിസ്ഫിസ്താൻ

  നുബ്രാ വാലിയിലെ രത്നം എന്നാണ് ഇവിടം അറിയപ്പെടുന്നത്. ലേയിൽ സ്ഥിതി ചെയ്യുന്ന വരിസ്ഫിസ്താനിൽ വെറും 258 ആളുകളാണ് താമസിക്കുന്നത്. നുബ്രാ വാലിയിലേക്ക് യാത്ര ചെയ്യുന്നവരാണ് ഗ്രാമീണരെ കൂടാതെ ഇവിടെ എത്തിച്ചേരുന്ന ആളുകൾ. വേനൽക്കാലത്തിന്റെ തുടക്കമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

  PC:John Hill


 • നിറ്റോയ്, നാഗാലാൻഡ്

  എത്തിച്ചേരുവാനും സന്ദർശിക്കുവാനും എളുപ്പമാണെങ്കിലും നാഗാലാൻഡിലെ നിറ്റോയിൽ വളരെ കുറച്ച് താമസക്കാർ മാത്രമാണുള്ളത്. നാനൂറോളം ആളുകൾ മാത്രമാണ് ഇവിടെയുള്ളത്. വെറും മണിക്കൂറുകൾ മാത്രം സമയമേ ഇവിടെ ചിലവഴിക്കുവാനുള്ളവെങ്കിലും കാഴ്ചകൾ ഏറെയുള്ളതിനാൽ ഇവിടം തിരഞ്ഞെടുത്ത് വരുന്നവരുമുണ്ട്. പ്രകൃതിഭംഗിയാർന്ന കാഴ്ചകളാണ് ഇവിടുത്തെ പ്രത്യേകത.


 • കിബ്ബർ, ഹിമാചൽ പ്രദേശ്

  സമുദ്രനിരപ്പിന് 14,000 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കിബ്ബറാണ് ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഗ്രാമങ്ങളിലൊന്ന്. ഈ പ്രദേശത്ത് മാത്രം ലഭിക്കുന്ന പ്രത്യേക തരം കല്ലുപയോഗിച്ച് നിർമ്മിച്ച് 80 വീടുകളും അതിലെ 366 താമസക്കാരുമാണ് ഇവിടെയുള്ളത്. ആളുകൾ കുറവാണ് എന്ന കാരണത്താൽ ഇവിടെ ആഘോഷങ്ങൾക്കു ഒരു കുറവുമില്ല. വ്യത്യസ്തമായ ഒരുപിടി ആഘോഷങ്ങളും പരിപാടികളും ഇവർക്കുണ്ട്. മണാലിയിൽ നിന്നും 188 കിലോമീറ്റർ അകലെയാണ് ഇവിടം. കീ മൊണാസ്ട്രി ഇവിടെ അടുത്താണ്.


 • ലോസാർ, ഹിമാചൽ പ്രദേശ്

  മണാലിയിൽ നിന്നും 145 കിലോമീറ്റർ അകലെയാണ് ലോസാർ സ്ഥിതി ചെയ്യുന്നത്. ഒരു ചെറിയ കാർഷിക ഗ്രാമമായ ഇവിടുത്തെ ആകർഷം ചന്ദ്ര നദിയാണ്. ആർത്തലച്ച് ഒഴുകിയറങ്ങിപ്പോകുന്ന നദിയുടെ ശബ്ദം സഞ്ചാരികൾക്ക് നല്കുന്ന ഊർജ്ജം ചെറുതൊന്നുമല്ല. ഇവിടെ എത്തുന്നവർക്ക് ഭക്ഷണം കഴിക്കുവാൻ ഒരു ചെറിയ ധാബയുണ്ട്. വീട്ടിലുണ്ടാക്കിയ രുചിയേറിയ ഭക്ഷണവും കട്ടന്‌ ചായയുമാണ് ഇവിടെ ലഭിക്കുക. 328 ആളുകളാണ് ഇവിടെ വസിക്കുന്നത്.


 • സാൻക്രി, ഉത്തരാഖണ്ഡ്

  കേദര്‍നാഥ്, ഹര്‍ കി ദന്‍ തുടങ്ങിയിടങ്ങളിലേക്കുള്ള യാത്രകളിലെ അവസാന ഗ്രാമമായാണ് സൻക്രി അറിയപ്പെടുന്നത്. ടൂറിസ്റ്റ് സീസൺ തുടങ്ങിയാൽ പിന്നെ വെറും 270 ആളുകൾ മാത്രമുള്ള ഈ ഗ്രാമത്തിലെ തിരക്കും ബഹളവും പറയേണ്ട. വളരെ കുറച്ച് ഗസ്റ്റ് ഹൗസുകൾ മാത്രമാണ് ഇവിടെയുള്ളതെങ്കിലും ഇവിടുത്തെ കുടുംബങ്ങൾ സഞ്ചാരികകളെ തങ്ങളുടെ ഭവനങ്ങളിലേക്ക് സ്വാഗതം ചെയ്യുമെന്നതിനാൽ താമസ സൗകര്യം ഇവിടെ ഒരു പ്രശ്നമായിരിക്കില്ല.

  ഹിമാലയക്കാഴ്ചകൾ ആറു ദിവസം കൊണ്ട് കാണാം... ഒപ്പം ഒരു കിടിലൻ ട്രക്കിങ്ങും


 • ഗാൻഡൗലിം

  വടക്കു കിഴക്കൻ ഇന്ത്യയിലും ഹിമാചൽ പ്രദേശിലും മാത്രമല്ല ആളൊഴിഞ്ഞ ഗ്രാമങ്ങളുള്ളത്. നമ്മുടെ തൊട്ടടുത്ത ഗോവയിലും ഇത്തരം സ്ഥലങ്ങൾ കാണാം. കംബുർജ കനാലിലോട് ചേർന്നു സ്ഥിതി ചെയ്യുന്ന ഇവിടെ ഗോവയിലെ മറ്റിടങ്ങളെപ്പോലെ ഒരിക്കലും തിരക്കും ബഹളങ്ങളും ഒന്നും നിറഞ്ഞതല്ല. മുന്നോറോളം ആളുകൾ മാത്രം വസിക്കുന്ന ഇവിടെ സാക്ഷരത 95 ശതമാനമാണുള്ളത്. നോർത്ത് ഗോവയിൽ സഞ്ചാരികൾ തേടിയെത്തുന്ന സെന്‍റ് ബ്രാസ് ചര്‍ച്ച് ഇവിടെയാണുള്ളത്.

  ഭാരതത്തിലെത്തിയ യേശു എവിടെയാണ് ചിലവഴിച്ചത്? എന്താണ് ചെയ്തത്

  നേപ്പാൾ അതിർത്തിയിലെ 80 കോട്ടകളുള്ള ഇന്ത്യൻ നഗരം
സോഷ്യൽ മീഡിയയും സഞ്ചാരികളും എത്ര കുത്തിപ്പൊക്കിയാലും വെളിയിൽ വരാത്ത, വന്നാലും അധികമായും കാണാത്ത ഒരുപാടിടങ്ങളുണ്ട്. ഗ്രാമീണതയുടെ നന്മകൊണ്ടും പ്രകൃതി ദൃശ്യങ്ങളുടെ സമ്പന്നത കൊണ്ടും ഒരിക്കലെങ്കിലും കണ്ടിരിക്കേണ്ട കുറച്ചേറെ നാടുകൾ. വിശാലമായി കിടക്കുമ്പോഴും അധികമാർക്കും പിടികൊടുക്കാതെ കിടക്കുന്ന നാടുകൾ അതിശയിപ്പിക്കും എന്നത് തീർച്ച. ഇതാ കണ്ടു മടുത്ത ഇടങ്ങള്‍ ഒന്നു മാറ്റി നിർത്തി, ഇനി യാത്രയ്ക്കൊരുങ്ങുമ്പോൾ പോകുവാൻ പറ്റിയ ഇടങ്ങൾ പരിചയപ്പെടാം...