Back
Home » ബോളിവുഡ്
നടൻ അമിതാഭ് ബച്ചൻ ആശുപത്രി വിട്ടു! താരത്തിന്റെ ആരോഗ്യാവസ്ഥ ഇങ്ങനെ....
Oneindia | 19th Oct, 2019 09:40 AM

ആരോഗ്യപ്രശ്നത്തെ തുടർന്ന് ചികിത്സയിലായിരുന്ന ബോളിവുഡ് താരം അമിതാഭ്ബച്ചൻ ആശുപത്രി വിട്ടു. കരൾ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ച ബച്ചനെ പതിവ് പരിശോധനകൾക്ക് ശേഷമാണ് ഡിസ്ചാർജ് ചെയ്തത് . മുംബൈയിലെ നാനാവാതി ആശുപത്രിയിലെ ചികിത്സയിലായിരുന്നു താരം.

ഇന്നും രജനി തേടുന്നത് നിമ്മിയെന്ന നിർമ്മലയെ! തലൈവരുടെ ആ പ്രണയിനിയെ കുറിച്ച് ദേവൻ

സോണി ടിവി സംപ്രേക്ഷണം ചെയ്യുന്ന കോൻബനേഗ ക്രോർപതി എന്ന ഷോയുടെ ചിത്രീകരണത്തിനിടെയാണ് ബച്ചനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ താരത്തിന്റെ നിലഗുരുതരമല്ലെന്നും സ്ഥിരം പരിശോധനകൾക്കാണ് ആശുപത്രിയിൽ പ്രവേശിപ്പിച്ചതെന്നുമാണ് ആശുപത്രി വൃത്തങ്ങൾ സൂചിപ്പിക്കുന്നു. തിങ്കളാഴ്ച മഹാരാഷ്ട്ര തിരഞ്ഞെടുപ്പ് ആയതു കൊണ്ട്, ചൊവ്വാഴ്ച ഷോയുടെ ഷൂട്ടിങ്ങിന് എത്തിച്ചേരുമെന്നും റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ട്.

സൗബിന്റെ നായികയെ മനസ്സിലായോ! ആൻഡ്രോയിഡ് കുഞ്ഞപ്പൻ വേർഷൻ 5.25 ക്യാരക്ടർ പോസ്റ്റർ പുറത്ത്

കഴിഞ്ഞ വെള്ളിയാഴ്ചയായിരുന്നു താരത്തിന്റെ എഴുപത്തിയേഴാം പിറന്നാൾ. ബോളിവുഡു ഇന്ത്യൻ സിനിമ പ്രേക്ഷകരും ഗംഭീര ആഘോഷമാക്കുകയായിരുന്നു ബിഗ് ബിയുടെ പിറന്നാൾ‌. 1969 ൽ ബോളിവുഡിൽ ചുവട് വെച്ച ബച്ചൻ ഇന്ത്യൻ സിനിമയിൽ തന്റെ ശക്തമായ സാന്നിധ്യം അറിയിരുന്നു. ബോളിവുഡിൽ കൂടാതെ തെന്നിന്ത്യൻ സിനിമ ലോകത്തും ബച്ചൻ സജീവമായിരുന്നു. ബഡ്ലയാണ് ഏറ്റവും ഒടുവിൽ പുറത്തു വന്ന ബച്ചന്റെ ബോളിവുഡ് ചിത്രം. ബ്രഹ്മാണ്ഡ ചിത്രമായ സെയ് രാ നരസിംഹ റെഡ്ഡിയിലും ഒരു പ്രധാന കഥാപാത്രത്തെ ബച്ചൻ അവതരിപ്പിച്ചിരുന്നു.