Back
Home » ആരോഗ്യം
ആര്‍ത്തവരക്തനിറം സൂചിപ്പിയ്ക്കുന്ന ചിലതറിയണം...
Boldsky | 18th Oct, 2019 12:17 PM
 • ആര്‍ത്തവ രക്തത്തിന്റെ നിറംമാറ്റം

  ആര്‍ത്തവ രക്തത്തിന്റെ നിറംമാറ്റം സാധാരണ ഗതിയില്‍ അസ്വഭാവികമായി എടുക്കേണ്ടതില്ല. കടുത്ത ചുവപ്പു നിറം, ബ്രൗണ്‍, കറുപ്പ് എന്നീ നിറവ്യത്യാസങ്ങള്‍ ചിലപ്പോള്‍ ഓക്‌സിജനുമായി പ്രവര്‍ത്തിയ്ക്കുമ്പോള്‍ സംഭവിയ്ക്കും. ബ്രൗണ്‍ നിറത്തിലെ ഡിസ്ചാര്‍ജ് രക്തം യൂട്രസില്‍ നിന്നും പുറന്തള്ളപ്പെടുവാന്‍ സമയമെടുക്കുമ്പോഴാണ് സംഭവിയ്ക്കുന്നത്. യൂട്രസില്‍ കൂടുതല്‍ സമയം രക്തം നില നില്‍ക്കുമ്പോള്‍ ഇത് ബ്രൗണ്‍ നിറത്തിലാകും. അല്ലെങ്കില്‍ മുന്‍പത്തെ ആര്‍ത്തവത്തില്‍ പുറന്തള്ളപ്പെടാത്ത രക്തം ബാക്കി വന്നതാകാം. ബ്രൗണ്‍ നിറത്തിലെ സ്‌പോട്ടിംഗ് ഗര്‍ഭധാരണത്തിന്റെ സൂചനയുമാകും. ചിലരില്‍ മിസ്ഡ് മിസ്‌ക്യാരീജ് എന്നൊരു അവസ്ഥയുണ്ടാകുന്നത് ബ്രൗണ്‍ നിറത്തിലെ രക്തത്തിനു കാരണമാുകം. ഇത്തരം അവസ്ഥയില്‍ കുഞ്ഞിന്റെ വളര്‍ച്ച നിലയ്ക്കും, എന്നാല്‍ അടുത്ത 4 ആഴ്ചകളിലേയ്‌ക്കെങ്കിലും യൂട്രസില്‍ നിന്നും ഇതു പുറത്തു പോകില്ല. ഇത്തരം അവസ്ഥയില്‍ അബോര്‍ഷന്‍ സൂചനയായ ബ്ലീഡിംഗോ രക്തം കട്ട പിടിച്ചു പോകുന്നതോ ഉണ്ടാകില്ല, എന്നാല്‍ കടുത്ത ബ്രൗണ്‍ സ്‌പോട്ടിംഗോ ബ്ലീഡിംഗോ ഉണ്ടാകും.


 • ചുവന്ന ആര്‍ത്തവ രക്തം

  ചുവന്ന ആര്‍ത്തവ രക്തം സാധാരണയാണ്. വല്ലാതെ കടുത്ത ചുവപ്പ് യൂട്രസില്‍ അല്‍പകാലമായി ഉള്ള രക്തമാണ്, എന്നാല്‍ ഓക്‌സിജനുമായി പ്രവര്‍ത്തിയ്ക്കാത്തതിനാല്‍ ബ്രൗണ്‍ നിറമായിട്ടില്ലെന്നര്‍ത്ഥം. യൂട്രസില്‍ നില്‍ക്കുന്ന പഴയ രക്തം എന്നു പറയാം. ആര്‍ത്തവ ചക്രത്തിന്റെ ഒടുവില്‍ ഇത്തരം കടുത്ത ചുവപ്പു നിറം സാധാരണയാണ്. ഈ സമയത്ത് ആര്‍ത്തവ രക്തത്തിന്റെ ഒഴുക്കു കുറയുന്നതാണ് കാരണം. പ്രസവ ശേഷവും സിസേറിയന്‍ ശേഷവുമെല്ലാം ഇത്തരം കടുത്ത ചുവപ്പു കാണപ്പെടാം.


 • പിങ്ക് നിറത്തിലെ

  പിങ്ക് നിറത്തിലെ ആര്‍ത്തവ രക്തവും ചിലരില്‍ കാണപ്പെടാറുണ്ട്. ഇത് ശരീരത്തിലെ കുറഞ്ഞ ഈസ്ട്രജന്‍ തോതു കാണിയ്ക്കുന്ന ഒന്നാണ്. ഹോര്‍മോണ്‍ അടങ്ങിയ ഗര്‍ഭനിരോധന ഗുളികകളും മെനോപോസുമെല്ലാം കുറവ് ഈസ്ട്രജനു കാരണമാകും. ഈസ്ട്രജനാണ് യൂട്രസ് ഭിത്തിയ്ക്കു കട്ടി നല്‍കുന്നതും കുട്ടിയ്ക്ക് ആവണമൊരുക്കാന്‍ യൂട്രസിനെ പാകപ്പെടുത്തുന്നതും. ഈ യൂട്രസ് പാളികള്‍ പൊഴിയുമ്പോഴാണ് ചുവന്ന നിറത്തിലെ രക്തവും കട്ടികളായുള്ള രക്തവുമെല്ലാമുണ്ടാകുന്നത്. ഈസ്ട്രജന്‍ കുറവ് ഇത്തരം അഴസ്ഥകള്‍ക്കു തടസമാകുന്നു. ഓവുലേഷന്‍ സമയത്ത് ഇത്തം പിങ്ക് സ്‌പോട്ടിംഗ് കാണുന്നത് അണ്ഡം യൂട്രസിലെ രക്തവുമായി ചേര്‍ന്നു വരുന്നാണ്. ബ്ലീഡിംഗല്ല. ഗര്‍ഭകാലത്ത് യൂട്രസില്‍ നിന്നും പിങ്കു നിറത്തിലെ ഫ്‌ളൂയിഡ് പുറത്തു വരുന്നത് അബോര്‍ഷന്‍ ലക്ഷണവുമാകാം. വയറുവേദന, കോശങ്ങള്‍ പുറന്തള്ളപ്പെടുക തുടങ്ങിയ ലക്ഷണങ്ങളുമുണ്ടാകാം.


 • ഓറഞ്ച് നിറത്തിലെ

  ഓറഞ്ച് നിറത്തിലെ ആര്‍ത്തവ രക്തം സൂചന നല്‍കുന്നത് ഇംപ്ലാന്റേഷന്‍ എന്നതാണ്. അതായത് ബീജ, അണ്ഡസംയോഗം നടന്ന് ഭ്രൂണം ഗര്‍ഭാശയ ഭിത്തിയില്‍ പറ്റിപ്പിടിച്ചു വളരുന്ന അഴസ്ഥ. ഇത്തം സ്‌പോട്ടിംഗ് ആര്‍ത്തവത്തിലേയ്ക്കു നീങ്ങുന്നില്ലെങ്കില്‍ ഗര്‍ഭധാരണ പരിശോധന നടത്തുന്നതു നല്ലതാണ്. ഗര്‍ഭധാരണം നടന്ന് 10-14 ദിവസങ്ങളിലായാണ് ഇതു കാണപ്പെടാറ്.


 • ഗ്രെ അതായത് ചാര നിറത്തിലെ രക്തം

  ഗ്രെ അതായത് ചാര നിറത്തിലെ രക്തം അണുബാധ സൂചനയാകാം. ബാക്ടീരിയല്‍ വജൈനോസിസ് പോലുള്ളവ കാരണമാണ്. ഇതിനൊപ്പം പനി, വേദന, ചൊറിച്ചില്‍, ദുര്‍ഗന്ധം എന്നിവയെല്ലാം തന്നെ ഇതിനൊപ്പം ലക്ഷണങ്ങളായി വരാറുണ്ട്.


 • സാധാരണ ആര്‍ത്തവ രക്തനിറം

  സാധാരണ ആര്‍ത്തവ രക്തനിറം ചുവപ്പാണ്. ഇതില്‍ അല്‍പം നിറവ്യത്യാസങ്ങള്‍ ചിലപ്പോഴുണ്ടാകാം. ആര്‍ത്തവം തുടങ്ങി അവസാനമാകുമ്പോഴും നിറ വ്യത്യാസങ്ങളുണ്ടാകാറുണ്ട്. ഇതു പോലെ ഓരോ മാസത്തേയും ആര്‍ത്തവ രക്തവും എപ്പോഴും ഒരുപോലെ ആകണമെന്നില്ല. ഇതിലും വ്യത്യാസങ്ങള്‍ വരാം. എന്നാല്‍ ആര്‍ത്തവ രക്തത്തിന്റെ നിറത്തില്‍ അസാധാരണമായ നിറങ്ങള്‍ വരുന്നുവെങ്കില്‍ അല്‍പം ശ്രദ്ധ അത്യാവശ്യമാണെന്നു പറയാം.
സ്ത്രീകളിലെ സ്വാഭാവിക പ്രക്രിയയമാണ് ആര്‍ത്തവം അഥവാ പിരീഡ്‌സ് അഥവാ മെന്‍സസ് എന്നിങ്ങനെ വിവിധ പേരുകളില്‍ അറിയപ്പെടുന്നത്. സ്ത്രീ ശരീരം പ്രത്യുല്‍പാദനത്തിനു തയ്യാറായെന്നതിന്റെ ആദ്യസൂചനയാണ് ആര്‍ത്തവമെന്നത്. കുഞ്ഞിനായി കരുതി വച്ചിരിയ്ക്കുന്ന രക്തം ഗര്‍ഭധാരണം നടക്കാതിരിയ്ക്കുമ്പോള്‍ ശരീരത്തില്‍ നിന്നും പുറന്തള്ളപ്പെടുന്നുവെന്നു തികച്ചും ലളിതമായി പറയാം. ആരോഗ്യമുള്ള സ്ത്രീ ശരീരത്തിന്റെ ലക്ഷണം കൂടിയാണ് ആര്‍ത്തവം.

ആര്‍ത്തവ സമയത്ത് സ്ത്രീ ശരീരത്തില്‍ നിന്നും രക്തം പുറന്തള്ളപ്പെടുന്നു. അഥവാ ബ്ലീഡിംഗുണ്ടാകുന്നു. ആര്‍ത്തവ രക്തത്തിന്റെ നിറം ചിലരില്‍ ചിലപ്പോള്‍ വ്യത്യാസപ്പെട്ടിരിയ്ക്കും.

ആര്‍ത്തവ രക്തത്തിന്റെ നിറം പലപ്പോഴും ചില ആരോഗ്യ സൂചനകള്‍ നല്‍കുന്നുണ്ട്. ഇതെക്കുറിച്ചു കൂടുതലറിയൂ.