Back
Home » ഇന്റർവ്യൂ
അജു വര്‍ഗീസ് തിരക്കഥാകൃത്താവുന്നു! ആദ്യരാത്രിയുടെ വിശേഷങ്ങള്‍ പങ്കുവെച്ച് നടന്‍
Oneindia | 1st Oct, 2019 02:17 PM
 • വെളളിമൂങ്ങ മലയോര ഗ്രാമത്തിന്റെ

  വെളളിമൂങ്ങ മലയോര ഗ്രാമത്തിന്റെ പശ്ചാത്തലത്തിലാണ് കഥ പറഞ്ഞതെങ്കില്‍ ആദ്യരാത്രി കുട്ടനാട്ടിലെ ജനങ്ങളുടെ കഥയാണെന്ന് അജു പറയുന്നു. കാവാലത്താണ് ഷൂട്ട് ചെയ്തിരുന്നത്. മനോഹരന്‍ എന്ന കല്യാണ ബ്രോക്കറുടെ കഥയാണ് സിനിമ. ആദ്യരാത്രിയില്‍ കുഞ്ഞുമോന്‍ എന്ന ബിസിനസുകാരനായിട്ടാണ് താന്‍ എത്തുന്നത്. ഹൗസ് ബോട്ടിന്റെ ബിസിനസുമായിട്ടൊക്കെ നടക്കുന്നു. തന്റെ കല്യാണം ആലോചിക്കാനായിട്ടാണ് വരുന്നതാണ് മനോഹരന്‍, അതാണ് കഥ. ബാഹുബലി കണ്ട് പ്രചോദനം ഉള്‍ക്കൊണ്ടു തന്നെയാണ് ആ ഗാനംരംഗം അങ്ങനെ ചെയ്തതെന്നും അജു പറയുന്നു. കുഞ്ഞുമോന്‍ എന്ന തന്റെ കഥാപാത്രം സ്വപ്‌നം കാണുന്നത് പോലെയാണ് അത് ചിത്രീകരിച്ചിരിക്കുന്നത്.


 • ആദ്യരാത്രിയില്‍

  ആദ്യരാത്രിയില്‍ ബിജു മേനോനുമായിട്ടുളള കോമ്പിനേഷന്‍ സീനുകള്‍ കുറച്ച് മാത്രമേയുളളൂ. എന്റെയടുത്ത് അദ്ദേഹം വരുന്നത് ഒരു കല്യാണ ആലോചനയുമായിട്ടാണ്. ബിജു ചേട്ടനൊപ്പം ത്രൂ ഔട്ട് ഉളളത് മനോജ് ഗിന്നസാണ്. താരങ്ങള്‍ എന്നതിലുപരി ഒരുപാട് നല്ല അഭിനേതാക്കളളുളള ഒരു ചിത്രമാണ് ആദ്യരാത്രിയെന്നും അജു പറയുന്നു. വെളളിമൂങ്ങ ചെയ്യുമ്പോഴുളള ജിബു ഏട്ടന്‍ തന്നെയാണ് ഇപ്പോഴെന്നും വലിയ വ്യത്യാസങ്ങളൊന്നും വന്നിട്ടില്ലെന്നും അജു പറഞ്ഞു.


 • എല്ലാ കാര്യത്തിനും ഒപ്പം നില്‍ക്കുന്നയാളാണ്

  എല്ലാ കാര്യത്തിനും ഒപ്പം നില്‍ക്കുന്നയാളാണ് അദ്ദേഹം. രാത്രി ഏറെ വൈകിയായിരുന്നു തന്റെ ഡബ്ബിംഗെന്നും അത് കഴിയുന്നതു വരെ അദ്ദേഹം ഒപ്പമുണ്ടായിരുന്നുവെന്നും അജു പറഞ്ഞു. പത്ത് ഇരുപത് വര്‍ഷമായി അദ്ദേഹം ഇന്‍ഡസ്ട്രിയിലുണ്ട്. ആദ്യത്തെ ചിത്രം ചെയ്യുമ്പോഴുളള അതേ ആകാംക്ഷയും സമീപനവും ജിബു ചേട്ടന് ഇപ്പോഴുമുണ്ടെന്നും അജു പറയുന്നു.


 • ലവ് ആക്ഷന്‍ ഡ്രാമയെക്കുറിച്ച്

  ലവ് ആക്ഷന്‍ ഡ്രാമയെക്കുറിച്ച് ചോദിച്ചപ്പോള്‍ അത് കഴിഞ്ഞെന്നും ഇനി ആദ്യരാത്രിയാണെന്നും അജു പറഞ്ഞു. കഴിഞ്ഞ മാസം വരെ അതേക്കുറിച്ചാണ് സംസാരിച്ചത്. ഓണക്കാലം നമ്മള്‍ ആഗ്രഹിച്ചതു പോലെ തന്നെ അത് റിലീസ് ചെയ്യാന്‍ പറ്റി. രണ്ട് തരം പ്രേക്ഷകരായിരുന്നു ചിത്രത്തിനുണ്ടായിരുന്നത്. അധിക പേരും തിയ്യേറ്ററിലിരുന്ന് സിനിമ ആസ്വദിച്ചു. ഒരു തരം പ്രേക്ഷകര്‍ അത് പുറത്തുനിന്നും ആസ്വദിച്ചുവെന്ന് പറയും. വേറെ ചെറിയ ശതമാനം പുറത്തുനിന്ന് നമ്മളെ തെറി പറയും. അപ്പോ തിയ്യേറ്ററിലിരുന്നുളള ആസ്വാദനം ഒന്നു തന്നെയായിരിക്കും. പക്ഷേ പുറത്തുനിന്ന് ഒരഭിപ്രായം പറയുമ്പോഴാണ് രണ്ടായി പോയത്.

  വിജയ്‌യുടെ വില്ലനായി മക്കള്‍സെല്‍വന്‍! ദളപതി 64നായി വിജയ് സേതുപതിക്ക് വലിയ പ്രതിഫലം


 • അത് കൊണ്ട്

  അത് കൊണ്ട് ഞാനൊരു സിനിമ ചെറുതൊന്ന് ചെയ്യാന്‍ തീരുമാനിച്ചു. നമ്മുടെ ബാനറില്‍ തന്നെയായിരിക്കും മിക്കവാറും. ചെറിയ ഒരു കണ്ടന്റൊക്കെയുളള ഒരു കുഞ്ഞ് സിനിമ. എന്നിട്ട് അത് റിലീസ് ചെയ്തിട്ട് അതിന്റെ കളക്ഷന്‍ വരുമ്പോ എനിക്ക് പ്രേക്ഷകരോട് പറയാനാണ്. എന്റര്‍ടെയ്‌നേര്‍സ് എന്തുക്കൊണ്ട് എപ്പോഴും കളക്ട് ചെയ്യുമെന്നുളളത്. മാസ് മീഡിയമാണ് ശരിക്കും സിനിമ. അവിടെ എന്നും എന്റര്‍ടെയ്‌നേര്‍സിന് തന്നെയാണ് മുന്‍തൂക്കം കൂടുതല്‍.

  കെജിഎഫില്‍ മകനെ മോശമായി ചിത്രീകരിക്കുന്നു! ഷൂട്ടിംഗ് തടയണമെന്ന് യഥാര്‍ത്ഥ റോക്കിയുടെ അമ്മ


 • അതുകൊണ്ടാണ് അവഞ്ചേഴ്‌സ്

  അതുകൊണ്ടാണ് അവഞ്ചേഴ്‌സ് ഒകെ ഓസ്‌കാര്‍ കിട്ടുന്ന സിനിമയേക്കാളും ജനം കാണുന്നത്. വിമര്‍ശനങ്ങളില്‍ ഫിലീംഗ്‌സ് ഒന്നുമില്ലെന്നും ഇനിയും ചെയ്യണമെന്ന അഭിപ്രായമാണ് തനിക്കുളളതെന്നും അജു പറയുന്നു. സംവിധാനം ഒന്നും ആലോചനയില്‍ ഇല്ലെന്നും ഇപ്പോള്‍ ചെയ്യാന്‍ പോവുന്ന സിനിമയ്ക്ക് ഒന്നു കോ റൈറ്റ് ചെയ്യും അത്രയേ ഉളളുവെന്നും നടന്‍ പറഞ്ഞു. താരങ്ങളുടെയോ സംവിധായകരുടെയോ മുന്‍ചിത്രങ്ങളെ നോക്കാതെ പുതിയ സിനിമയുടെ ട്രെയിലര്‍ നല്ലതാണോ, അല്ലെങ്കില്‍ അത് നിങ്ങളുമായി കമ്മ്യൂണിക്കേറ്റ് ചെയ്യുന്നുണ്ടോ എന്ന് നോക്കി സിനിമ കാണാന്‍ വരണമെന്നും അജു പറയുന്നു. റിലീസിന് മുന്‍പ് ഒരു ചിത്രം ഇത്തരത്തിലാവുമെന്ന് മുന്‍വിധിയോടെ കാണരുതെന്നും താരം പറഞ്ഞു. ആദ്യരാത്രി ഒരു നന്മയുളള ചിത്രമാണെന്നും നല്ലതാണെങ്കില്‍ എല്ലാവരും കാണണമെന്നും അജു വര്‍ഗീസ് അഭിമുഖത്തില്‍ പറഞ്ഞു.
ഓണം റിലീസ് ചിത്രങ്ങളുടെ വിജയത്തിലൂടെ മലയാളത്തില്‍ വീണ്ടും തിളങ്ങിനില്‍ക്കുന്ന താരമാണ് അജു വര്‍ഗീസ്. ലവ് ആക്ഷന്‍ ഡ്രാമ,ഇട്ടിമാണി മേഡ് ഇന്‍ ചൈന തുടങ്ങിയ സിനിമകള്‍ നടന്റെതായി പ്രേക്ഷകര്‍ സ്വീകരിച്ചിരുന്നു. നിര്‍മ്മാതാവായുളള തുടക്കം ഗംഭീരമാക്കികൊണ്ടാണ് അജു മുന്നേറുന്നത്. കഴിഞ്ഞ ദിവസമായിരുന്നു ലവ് ആക്ഷന്‍ ഡ്രാമ 50 കോടി ക്ലബില്‍ എത്തിയതായുളള വിവരം പുറത്തുവന്നത്. നിര്‍മ്മാതാവിന് പിന്നാലെ തിരക്കഥാകൃത്തായും തുടക്കം കുറിക്കാനുളള തയ്യാറെടുപ്പുകളിലാണ് നടന്‍.

ഫില്‍മിബീറ്റ് മലയാളത്തിന് നല്‍കിയ പ്രത്യേക അഭിമുഖത്തിലാണ് അജു വര്‍ഗീസ് ഇക്കാര്യം വെളിപ്പെടുത്തിയത്. തിരക്കഥ എഴുതുന്ന ഒരു കുഞ്ഞ് ചിത്രം ഉടനുണ്ടാകുമെന്നും ഞങ്ങളുടെ ബാനര്‍ തന്നെയാകും അത് നിര്‍മ്മിക്കുകയെന്നുമാണ് നടന്‍ പറഞ്ഞത്. പുതിയ ചിത്രമായ ആദ്യരാത്രിയുടെ വിശേഷങ്ങള്‍ പങ്കുവെക്കുന്നതിനിടെയിലാണ് അജു ഇക്കാര്യങ്ങള്‍ സൂചിപ്പിച്ചത്. വെളളിമൂങ്ങയ്ക്ക് ശേഷം ബിജു മേനോനും ജിബു ജേക്കബും വീണ്ടുമൊന്നിക്കുന്ന സിനിമയാണ് ആദ്യരാത്രി.