Back
Home » ഇന്റർവ്യൂ
മമ്മൂട്ടിയുടെ പ്രിയപുത്രി മുത്ത്! വിവാഹശേഷം മാതു എന്ത് കൊണ്ട് സിനിമയില്‍ അഭിനയിച്ചില്ല? കാരണമുണ്ട്!
Oneindia | 27th Aug, 2019 03:11 PM
 • മാതുവിന്റെ വാക്കുകളിലേക്ക്...

  അടുത്തിടെ അനിയന്‍കുഞ്ഞും തന്നാലായത് എന്ന സിനിമയിലൂടെ ഞാന്‍ വീണ്ടും അഭിനയിച്ചു. ഈ സിനിമയുടെ ഷൂട്ടിംഗ് അറുപത്തിയഞ്ച് ശതമാനത്തോളം യുഎസില്‍ നിന്നുമായിരുന്നു. അവിടെ നിന്നുമുള്ള ഭാഗങ്ങളില്‍ ഞാനുമുണ്ട്. ഈ ചിത്രത്തിലെ പ്രധാനകഥാപാത്രം കിഷോറാണ്. കിഷേറിന്റെ സഹോദരിയായിട്ടാണ് ഞാന്‍ അഭിനയിക്കുന്നത്. സിനിമ ചെയ്യുന്നതിനിടെ അദ്ദേഹവുമായി അടുത്ത സൗഹൃദം സ്ഥാപിക്കാന്‍ സാധിച്ചിട്ടുണ്ടെന്നും മാതു പറയുന്നു.


 • മാതുവിന്റെ വാക്കുകളിലേക്ക്...

  ദേശീയ പുരസ്‌കാര ജേതാവായ രാജീവ്‌നാഥ് ആണ് സംവിധാനം. നന്ദു, ഗീത, അഭിരാമി, എന്നിങ്ങനെ നിരവധി താരങ്ങളുണ്ട്. യുഎസില്‍ നിന്നുള്ള താരങ്ങളും സിനിമയിലുണ്ട്. ഈ സിനിമയില്‍ അഭിനയിക്കാന്‍ അവസരം തന്നെ സംവിധായകന് നന്ദി പറയുകയാണ്. കുടുംബ പ്രേക്ഷകര്‍ അടക്കം എല്ലാവര്‍ക്കും കാണാന്‍ പറ്റുന്ന ചിത്രമാണിത്.


 • മാതുവിന്റെ വാക്കുകളിലേക്ക്...

  കുടുംബമാണ് എല്ലാം. ഞാന്‍ യുഎസില്‍ സെറ്റില്‍ഡാണ്. അവിടെ നിന്നും ഇവിടെ വരാന്‍ ബുദ്ധിമുട്ടാണ്. മ ക്കള്‍ ചെറുതായിരുന്നതിനാല്‍ എനിക്ക് ആ റിസ്‌ക് എടുക്കാന്‍ പറ്റിയിരുന്നില്ല. അമ്മ എന്ന നിലയില്‍ അവരുടെ കാര്യം നോക്കുന്നതായിരുന്നു എല്ലാം. അതിനാലാണ് സിനിമയില്‍ ഇത്രയും വലിയ ഗ്യാപ്പ് വന്നതെന്ന് മാതു വ്യക്തമാക്കുന്നു. എന്നാല്‍ അന്നത്തെ കാലത്തേക്കാള്‍ ഇന്ന് അഭിനയിക്കുന്നതാണ് എളുപ്പമെന്നാണ് മാതു പറയുന്നത്.


 • മാതുവിന്റെ വാക്കുകളിലേക്ക്...

  പണ്ട് കാലത്തെ അപേക്ഷിച്ച് വലിയ മാറ്റങ്ങള്‍ സംഭവിച്ചിട്ടുണ്ട്. അന്നത്തെ പോലെ അല്ല ഇന്ന്. സ്‌റ്റോറി ലൈനും സാങ്കോതിക വിദ്യയും മാറി. പണ്ടൊക്കെ ഒരു സീന്‍ എടുത്താല്‍ റീടേക്ക് എടുക്കേണ്ടി വരുമ്പോള്‍ എല്ലാവരും പരിഭ്രമിക്കും. ഇന്ന് അങ്ങനെ അല്ല. എല്ലാവരും കൂളായി ഇടപെടുന്നതാണ് കാണുന്നത്. എങ്ങനെ അഭിനയിച്ചു, പെര്‍ഫോമന്‍സ് എങ്ങനെ ഉണ്ട് എന്നെല്ലാം മോണിറ്ററിലൂടെ ഇപ്പോള്‍ കാണാന്‍ കഴിയും. അതിലൂടെ നമുക്ക് നമ്മളെ വിലയിരുത്തി കൂടുതല്‍ മാറ്റങ്ങള്‍ വേണമെങ്കില്‍ വരുത്താം. എനിക്ക് തോന്നു ഇപ്പോള്‍ ഒന്നിനെ പറ്റിയും താരങ്ങള്‍ക്ക് ടെന്‍ഷന്‍ അടിക്കേണ്ട ആവശ്യമില്ലെന്നാണ്.


 • മാതുവിന്റെ വാക്കുകളിലേക്ക്...

  നല്ലൊരു കഥാപാത്രം കിട്ടിയാല്‍ തീര്‍ച്ചയായും ഞാന്‍ ചെയ്യും. പണ്ടത്തെ പോലെ പത്തോ ഇരുപതോ പടം അല്ല. നല്ലൊരു കഥാപാത്രം വര്‍ഷത്തില്‍ ഒന്നോ രണ്ടോ കിട്ടിയാല്‍ തീര്‍ച്ചയായും വീണ്ടും അഭിനയിക്കും. ഇത്തവണ തന്റെ ഓണം അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിനൊപ്പമാണെന്നും മാതു പറയുന്നു. എന്റെ പുതിയ പടം റിലീസ് ആവുകയാണ്. ഏറെ വര്‍ഷങ്ങള്‍ക്ക് ശേഷം എന്റെ ഒരു സിനിമ റിലീസിനെത്തുന്നതാണ്. എല്ലാ പ്രേക്ഷകരും ഇത് കാണണമെന്നും മാതു പറയുന്നു.
മമ്മൂട്ടിയുടെ അമരത്തിലെ മുത്തിനെ ഇന്നും കേരളക്കര മറന്നിട്ടുണ്ടാകില്ല. നടി മാതുവിന്റെ കരിയറിലെ ഏറ്റവും ശ്രദ്ധേയമായ കഥാപാത്രങ്ങളിലൊന്നായിരുന്നു അമരത്തിലേത്. മമ്മൂട്ടിയുടെ മകളായിട്ടായിരുന്നു അഭിനയിച്ചിരുന്നത്. പിന്നീട് നിഷ്‌കളങ്കയായ ഭാര്യയുടെ വേഷത്തിലും പൊങ്ങച്ചക്കാരിയായിട്ടുമൊക്കെ ഒത്തിരി കഥാപാത്രങ്ങള്‍ മാതുവിനെ തേടി എത്തി.

വിവാഹത്തോടെ സിനിമാ ജീവിതം ഉപേക്ഷിച്ച മാതുവിന്റെ തിരിച്ച് വരവിന് വേണ്ടി കാത്തിരിക്കുകയായിരുന്നു ആരാധകര്‍. ഒടുവില്‍ മാതു മലയാളത്തിലേക്ക് തിരിച്ചെത്തിയിരിക്കുകയാണ്. അനിയന്‍കുഞ്ഞും തന്നാലായത് എന്ന ചിത്രത്തിലഭിനയിച്ചാണ് നടി എത്തുന്നത്. പുതിയ സിനിമയില്‍ അഭിനയിക്കുന്നതിന്റെ ത്രില്ലിലാണ് നടി. ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ മനസ് തുറന്നിരിക്കുകയാണ് പ്രിയനടി.

മികച്ച ഗായകനായി മോഹന്‍ലാല്‍! ലാലേട്ടന് അവാര്‍ഡ് കിട്ടുമെന്ന് പറഞ്ഞിരുന്നെന്ന് ശ്രീകുമാര്‍ മേനോന്‍