Back
Home » ഇന്റർവ്യൂ
വിവാഹം ഉടനെയില്ല! സോഷ്യല്‍ മീഡിയ മോശമായി ഉപയോഗിക്കുന്നത് കൊണ്ടുള്ള പ്രശ്‌നമാണിതെന്ന് അനുമോള്‍
Oneindia | 26th Aug, 2019 04:56 PM
 • പട്ടാഭിരാമനിലെ വേഷം എങ്ങനെ?

  പട്ടാഭിരാമനില്‍ ചെറിയൊരു റോളാണ് താന്‍ ചെയ്തിരിക്കുന്നത്. എനിക്ക് വളരെയധികം ഇഷ്ടപ്പെട്ടും ആസ്വദിച്ചും ചെയ്താണ് ചിത്രത്തില്‍ അഭിനയിച്ചിരിക്കുന്നത്. ഫിദ ഫാത്തിമ എന്നാണ് കഥാപാത്രത്തിന്റെ പേര്. ജയറാമേട്ടന്‍ കണ്ണന്‍താമരക്കുളം കൂട്ടുകെട്ടിലെ മുന്‍പത്തെ സിനിമകള്‍ പോലെ തന്നെ കുടുംബ പ്രേക്ഷകര്‍ക്ക് ഇഷ്ടപ്പെടുന്ന സിനിമയാണിത്. ചിത്രത്തില്‍ കുറച്ച് ത്രില്ലര്‍ ഘടകങ്ങളുണ്ടെന്നും അനുമോള്‍ പറയുന്നു. ഒരുപാട് മുതിര്‍ന്ന താരങ്ങള്‍ക്കൊപ്പം വര്‍ക്ക് ചെയ്യാന്‍ പറ്റി.


 • പട്ടാഭിരാമനിലെ വേഷം എങ്ങനെ?

  എന്റെ ബാച്ച് മേറ്റ്‌സായ മിയ ജോര്‍ജ്, ഷീലു എബ്രഹാം എന്നിവര്‍ക്കൊപ്പം അഭിനയിച്ചതിന്റെ സന്തോഷവും നടി പങ്കുവെക്കുന്നു. നായിക റോള്‍ തന്നെ ചെയ്യുക എന്നതിലും സിനിമയില്‍ വളരെ പ്രധാന്യമുള്ള കഥാപാത്രം ചെയ്യുക എന്നതാണ് താന്‍ നോക്കുന്നത്. നമ്മുക്ക് ഒരു ബഹുമാനം തരുന്ന കഥാപാത്രങ്ങള്‍ ചെയ്യനാണ് ഞാന്‍ ആഗ്രഹിക്കുന്നത്. അത് ചെയ്യാന്‍ ഞാന്‍ ഇഷ്ടപ്പെടുന്നത്. ക്യാരക്ടര്‍ നമ്മളെ ഒരുപാട് സ്വാധീനിക്കും. ഫിദ ഫാത്തിമ എന്ന കഥാപാത്രം അതുപോലെയാണെന്നും അനു പറയുന്നു.


 • തമിഴില്‍ വീണ്ടും അഭിനയിക്കാത്തത് എന്ത് കൊണ്ട്?

  തമിഴില്‍ അഭിനയിക്കാന്‍ തുടങ്ങിയെങ്കിലും വര്‍ഷത്തിലൊരു സിനിമ മാത്രമേ ചെയ്യാറുള്ളു. ഷട്ടര്‍ എന്ന ചിത്രത്തിന്റെ റീമേക്ക് ആയിരുന്നു. ്അതില്‍ വേശ്യയായിട്ടാണ് അഭിനയിച്ചത്. പിന്നെ ഒത്തിരി സിനിമകള്‍ വിളിച്ചെങ്കിലും അത്തരം വേഷങ്ങളാണ് പിന്നീട് വന്നതെല്ലാം. അതാണ് തമിഴില്‍ വലിയൊരു ഗ്യാപ്പ് വന്നതിന് കാരണം.

  ഈ വര്‍ഷം ചിലപ്പോള്‍ ഒരു തമിഴ് സിനിമ ഉണ്ടായേക്കും എന്നും നടി വ്യക്തമാക്കുന്നു. മലയാളത്തില്‍ വെടിവഴിപ്പാട് എന്ന ചിത്രത്തിന് ശേഷവും ഒരുപോലത്തെ കഥാപാത്രങ്ങളായിരുന്നു വന്നത്. അതാണ് ഒന്നര വര്‍ഷത്തോളം ഇടവേള വരാന്‍ കാരണം. ഒരേ ടൈപ്പ് കഥാപാത്രങ്ങള്‍ ചെയ്യുന്നതിലും വ്യത്യസ്തമായ കഥാപാത്രങ്ങള്‍ ചെയ്യുന്നതിലാണ് ത്രില്‍. അങ്ങനെ വരുമ്പോഴെ ചെയ്യാറുള്ളു.


 • സംവിധായികയാവാന്‍ താല്‍പര്യമുണ്ടോ?

  സംവിധാനം അത്ര എളുപ്പമുള്ള പണിയല്ലെന്നാണ് അനുമോള്‍ പറയുന്നത്. ഭയങ്കര ബുദ്ധിമുട്ടുള്ള പണിയാണിത്. ഏറ്റവും മുകളിലുള്ള ജോലിയാണത്. അതിന് ക്ഷമ വേണം, ടീമിനെ കൂടെ നിര്‍ത്താന്‍ കഴിയണം, അതുപോലെ നല്ല ബുദ്ധി വേണം. ഇതൊന്നും തനിക്കില്ലെന്നാണ് തോന്നുന്നതെന്ന് അനു മോള്‍ പറയുന്നു. ഗൗതമിയെ പോലെയുള്ളവര്‍ ചെയ്യുന്നതെല്ലാം കാണുമ്പോള്‍ സന്തോഷം തോന്നുകയാണ്. അനുയാത്ര എന്നത് തന്റെ യുട്യൂബ് ചാനലാണെന്നും പെണ്‍കുട്ടികള്‍ ഇഷ്ടപ്പെടുന്നതും ചെയ്യുന്നതുമായ കാര്യങ്ങളാണ് അതിലുള്ളത്. അതെല്ലാവരും കാണമെന്ന് നടി പറയുന്നു.


 • കഥകളിയോടുള്ള താല്‍പര്യം എത്രത്തോളം?

  താനൊരു കഥകളി ആര്‍ട്ടിസ്റ്റൊന്നുമല്ല. കഥകളി ഇഷ്ടമാണെന്നും അത് ചെയ്യാറുണ്ടെന്നും നടി പറയുന്നു. അതിന്റെ നിറഭേദങ്ങള്‍, വേദിയിലെ അനുഭവങ്ങളെല്ലാം എനിക്ക് ഒത്തിരി ഇഷ്ടമാണ്. ആളുകളോട് സംസാരിക്കാന്‍ പറ്റുന്ന അവസരങ്ങളെല്ലാം എനിക്ക് ഇഷ്ടമാണ്. ആ വേഷം കെട്ടി കഴിയുമ്പോള്‍ അനുമോളെ മാറ്റി വേറെ ആളാവാന്‍ പറ്റും. ചിലപ്പോള്‍ സീത, അല്ലെങ്കില്‍ പൂതന എന്നിങ്ങനെ വേറെ റോളിലാണ് ഞാന്‍ പ്രത്യക്ഷപ്പെടുക. സ്വപ്‌നം കാണാന്‍ പേടിയാണ്. അത് നടന്നില്ലെങ്കില്‍ ഞാന്‍ തകര്‍ന്ന് പോവും. വരുന്നത് വരുന്നിടത്ത് വെച്ച് നടക്കും എന്ന സ്വാഭവമാണ് തനിക്ക്.


 • വിവാഹം ഉടനെ ഉണ്ടാവുമോ?

  വിവാഹം ഒന്നും ആയിട്ടില്ല. സമയം ആവുമ്പോള്‍ അത് നടക്കട്ടെ. അതിനൊരു ഫിക്‌സഡ് ആയ പ്രായം ഉണ്ടെന്ന് എനിക്ക് തോന്നുന്നില്ല. അടുത്ത കാലത്ത് തന്നോട ഏറ്റവുമധികം ചോദിക്കുന്ന ചോദ്യമിതാണ്. അതിനി കല്യാണം അടുത്ത് വരുന്നത് കൊണ്ടാണോ എന്ന് അറിയില്ല. ഇതുവരെ ഒന്നും ആയിട്ടില്ല. എപ്പോഴെങ്കിലും ഉണ്ടാവും. അന്നേരം ഞാന്‍ എല്ലാവരുടെയും അടുത്ത് പറയാമെന്നും അനുമോള്‍ സൂചിപ്പിക്കുന്നു.


 • ഓണവിശേഷങ്ങള്‍ എന്തെല്ലാമാണ്

  ഓണം നാട്ടിലാണ് ആഘോഷിക്കുന്നത്. ഇത്തവണ അച്ഛമ്മ മരിച്ചത് കൊണ്ട് ഓണാഘോഷമില്ല. കുട്ടിക്കാലത്തെ ഓണത്തെ കുറിച്ചുള്ള വിശേഷങ്ങളാണ് നടി പറയുന്നത്. തന്റെ നാട്ടില്‍ കാര്യമായി പ്രളയമൊന്നും ഉണ്ടായിട്ടില്ലെന്നും പക്ഷേ അതോര്‍ക്കുമ്പോള്‍ പേടിയാണെന്നും നടി പറയുന്നു. കഴിഞ്ഞ വര്‍ഷവും വന്നു, ഈ വര്‍ഷവും വന്നു. അപ്പോള്‍ അടുത്ത വര്‍ഷവും വരുമോ എന്ന പേടിയും തനിക്കുണ്ട്. എല്ലാവരുടെയും പിന്തുണ ഉണ്ടായാല്‍ മാത്രമേ പ്രളയത്തില്‍ ഉള്‍പ്പെട്ടവരെ സംരക്ഷിക്കാന്‍ പറ്റുകയുള്ളുവെന്നും നടി വ്യക്തമാക്കുന്നു.


 • സിനിമ എല്ലാവരും കാണണം

  സോഷ്യല്‍ മീഡിയ നല്ല കാര്യങ്ങള്‍ക്ക് വേണ്ടി ഉപയേഗിക്കാന്‍ വേണ്ടിയുള്ളതാണ്. അത് മോശം കാര്യങ്ങള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുമ്പോള്‍ ആണ് ആളുകളെ തിരഞ്ഞ് പിടിച്ച് ആക്രമിക്കുന്നത്. ഈ പ്രളയത്തിനിടയില്‍ നല്ല കാര്യം ചെയ്തവരെ കുറ്റം പറയുന്നവരെല്ലാം അതിനായി ഇരിക്കുന്നവരാണ്. അല്ലെങ്കില്‍ ഈ സമയത്ത് അങ്ങനെ പെരുമാറില്ലല്ലോ. സിനിമക്കാരെ മാത്രം ലക്ഷ്യം വെക്കുന്നത് പ്രശസ്തിയടക്കമുള്ള കാര്യങ്ങള്‍ കാരണമാണ്.


 • സിനിമ എല്ലാവരും കാണണം

  നല്ല സിനിമകളും എല്ലാ സിനിമകളും കാണൂ.. നമ്മുടെ ഒക്കെ ജീവിതത്തിന്റെ ഭാഗമായിരുന്നു സിനിമ കാണാന്‍ പോവുന്നത്. സിനിമ നമ്മുടെ ജീവിതത്തിന്റെ ഭാഗമാവണമെന്നാണ് എന്റെ ആഗ്രഹമെന്നും എല്ലാവരും പട്ടാഭിരാമന്‍ കാണമെന്നും നടി പറയുന്നു. പട്ടാഭിരാമന്‍ മാത്രമല്ല ഇറങ്ങുന്ന എല്ലാ നല്ല സിനിമകളും കാണണമെന്നും അവര്‍ക്കൊപ്പം നില്‍ക്കണമെന്നും അനുമോള്‍ വ്യക്തമാക്കുന്നു.
മലയാള സിനിമയില്‍ ശ്രദ്ധേയമായ സ്ത്രീകഥാപാത്രങ്ങളിലുടെ ജനപ്രീതി നേടിയ നടിയാണ് അനുമോള്‍. കണ്ണുക്കുള്ളേ എന്ന തമിഴ് ചിത്രത്തിലൂടെയായിരുന്നു നടി കരിയര്‍ ആരംഭിക്കുന്നത്. പിന്നീട് മലയാളത്തിലേക്ക് മാറിയതോടെ നിരവധി അവസരങ്ങള്‍ നടിയെ തേടി എത്തി. വെടിവഴിപാട് എന്ന ചിത്രത്തിലെ അഭിസാരികയുടെ വേഷത്തില്‍ അഭിനയിച്ച് അനുമോള്‍ പ്രേക്ഷക പ്രശംസയും വിമര്‍ശനങ്ങളും സ്വന്തമാക്കിയിരുന്നു.

ജയറാമിന്റെ ഏറ്റവും പുതിയ ചിത്രമായ പട്ടാഭി രാമനില്‍ അതിഥി വേഷത്തില്‍ അഭിനയിച്ചിരിക്കുകയാണ് നടി. പട്ടാഭിരാമന്റെ വിശേഷങ്ങളുമായി ഫില്‍മിബീറ്റിന് നല്‍കിയ അഭിമുഖത്തില്‍ തന്റെ സിനിമാ ജീവിതത്തെ കുറിച്ചും മറ്റും മനസ് തുറന്നിരിക്കുകയാണ് അനുമോള്‍.

ലാലിന്റെ വിവാഹ ഫോട്ടോ! 32 വര്‍ഷം മുന്‍പും കട്ടഫ്രീക്കനായിരുന്നെന്ന് ആരാധകര്‍, എല്ലായിടത്തും പൊങ്കാല